ടെന്നീസ് താരം സെറീന വില്യംസിന് പെണ്‍കുഞ്ഞ് പിറന്നു. സെറീനയുടെ പരിശീലകനാണ് കുഞ്ഞുണ്ടായ വിവരം, ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളില്‍ അമ്മയ്ക്കും കുഞ്ഞിനും അഭിനന്ദനപ്രവാഹമാണ്.
ഇത്രയധികം ശ്രദ്ധ പിടിച്ചുപറ്റിയൊരു പ്രസവം ലോകചരിത്രത്തില്‍ തന്നെ അപൂര്‍വമായിരിക്കും. ഇന്‍സ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും ഗര്‍ഭാവസ്ഥയുടെ ഓരോ വിവരങ്ങളും സെറീന പങ്കുവച്ചു കൊണ്ടേയിരുന്നു.. ആരാധകര്‍ ഇടവിടാതെ ആരോഗ്യവിവരങ്ങള്‍ േതടികൊണ്ടുമിരുന്നു. ഗര്‍ഭാവസ്ഥ പ്രകടമാക്കി സെറീന ഒരു മാസികയ്ക്ക് നല്കിയ കവര്‍ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാവുകയും ചെയ്്തു. സെറീന അമ്മയായെന്ന പരിശീലകന്റെ ട്വിറ്റര്‍ സന്ദേശം ടെന്നീസ് ലോകം അത്യാഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. ഫ്ലോറിഡയിലെ സെന്റ് മേരിസ് മെഡിക്കല്‍ സെന്ററിലാണ് സെറീനയും കുഞ്ഞും. അഹ്ലാദത്തിന്റെ ഉന്നതിയിലെന്നാണ് വീനസ് വില്യംസ് പ്രതികരിച്ചത്. റാഫേല്‍ നദാല്‍ അടക്കമുള്ള പ്രമുഖരും അഭിനന്ദനമറിയിച്ചു. ഗര്‍ഭാവസ്ഥ 20 ആഴ്ച പിന്നിട്ടപ്പോള്‍, ഓസ്ട്രേലിയന്ഓപ്പണ് നേടി ലോകത്തെ ഞെട്ടിച്ച സെറീനയുടെ ആഗ്രഹം അടുത്ത ഓസ്ട്രേലിയന്‍ ഓപ്പണിന് മുമ്പ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തണമെന്നാണ്. ടെന്നീസ് കോര്‍ട്ടിലെ റാണി അമ്മയായപ്പോള്‍, ഭാവിയുടെ വനിതാ താരം പിറന്നുവെന്നാണ് അഭിന്ദന സന്ദേശങ്ങളിലധികവും.