റഷ്യന്‍ ഫിഗര്‍ സ്കേറ്റിങ് ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് യൂലിയ ലിപ്നിറ്റ്സ്ക്യാ 19ാം വയസില്‍ വിരമിക്കുന്നു. 2014 ഒളിംപികിസില്‍ പതിനഞ്ചുകാരിയായ യൂലിയയുടെ പ്രകടനമാണ് റഷ്യന്‍ ടീമിന് സ്വര്‍ണം നേടിക്കൊടുത്തത്.
78 വര്‍ഷത്തെ ചരിത്രത്തില്‍ റഷ്യക്ക് വേണ്ടി ഫിഗര്‍ സ്കേറ്റിങ്ങില്‍ ഒളിംപികിസ് സ്വര്‍ണം കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് യൂലിയ. റഷ്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപിക്സ് സ്വര്ണജേതാവെന്ന നേട്ടവും ഈ പത്തൊമ്പതുകാരിക്കുതന്നെ. അനൊറെക്സിയ ബാധിച്ചതിനെത്തുടര്‍ന്നാണ് സ്കേറ്റിങില്‍ നിന്ന് ചെറുപ്രായത്തില്‍ തന്നെ വിരമിക്കുന്നതെന്ന് യൂലിയയുടെ അമ്മ അറിയിച്ചു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മുന്ന് മാസമായി യൂറോപ്പില്‍ ചികില്‍സയിലാണ് യൂലിയ. 2014ല്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടിയതായിരുന്നു യൂലിയയുടെ കരിയറിലെ അവസാന മെഡല്‍ നേട്ടം. തുടര്‍ച്ചയായിയുണ്ടായ പരുക്കുകള്‍ കാരണം കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ യൂലിയയ്്ക്ക് സാധിച്ചില്ല.