E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:59 AM IST

Facebook
Twitter
Google Plus
Youtube

More in Sports

കോപ്പലാശാൻ പണിപറ്റിച്ചു; ബെൽഫോർട്ട് ഇനി ജംഷഡ്പുർ എഫ്സിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

belfort
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരമായിരുന്ന കെർവൻസ് ബെൽഫോർട്ടിനെ ഐഎസ്എല്ലിലെ നവാഗതരായ ജംഷഡ്പുർ എഫ്സ് സ്വന്തമാക്കി. ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ കൂടിയായ ജംഷഡ്പുർ എഫ്സി പരിശീലകൻ സ്റ്റീവ് കൊപ്പലാണ് താരത്തെ ടീമിലെത്തിച്ചത്. ഇക്കാര്യം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ സി.കെ. വിനീതിനൊപ്പം ബെൽഫോർട്ടിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ബ്ലാസ്റ്റേഴ്സിനായി മൂന്നു ഗോളുകളും നേടിയിട്ടുള്ള താരത്തെ ടീമിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യമുയർത്തി ആരാധകർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബെൽഫോർട്ട് ജംഷഡ്പുരിലേക്കു പോകുമെന്ന് ഉറപ്പായത്.

25–കാരനായ ഈ ഹെയ്ത്തി താരം ഒരു വർഷത്തെ കരാറാണ് ടീമുമായി ഉണ്ടാക്കിയിരിക്കുന്നതെന്നാണ് വിവരം. സീസണിനു മുന്നോടിയായി സ്പെയിൻ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ പര്യടനത്തിനു പോകുന്ന ജംഷ്ഡ്പുർ ടീമിൽ ബെൽഫോർട്ടും ഉണ്ടാകും. ഹെയ്ത്തി ദേശീയ ടീമിനായി 40 മൽസരങ്ങളിൽ കളത്തിലിറങ്ങിയിട്ടുള്ള ബെൽഫോർട്ട് 16 ഗോളുകളും നേടിയിട്ടുണ്ട്. 2017 നവംബറിലാണ് ഐഎസ്എൽ നാലാം സീസണിന് തുടക്കമാകുക. 

സമീഗ് ദൗത്തി, മെമോ, ടിരി എന്നിവർക്കു ശേഷം ജംഷഡ്പുർ ടീമിലേക്ക് എത്തുന്ന വിദേശ താരം കൂടിയാണ് ബെൽഫോർട്ട്. ഐഎസ്എല്ലിൽ കളിച്ചു പരിചയമുള്ള താരങ്ങളെ കൂടുതലായി ലക്ഷ്യമിട്ടാണ് ജംഷഡ്പുരിന്റെ നീക്കം. കേരളാ ബ്ലാസ്റ്റേഴ്സ് മുൻ താരം സെഡ്രിക് ഹെങ്ബാർട്ടിനെക്കൂടി ടീമിലെത്തിക്കാൻ ജംഷഡ്പുർ എഫ്സി ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.