സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ആദ്യപാദ സെമിയില്‍ റയല്‍ മഡ്രിഡിന് വിജയം. ബാര്‍സക്കെതിരെ ഒന്നിനെതിര മൂന്നുഗോളുകള്‍ക്കാണ് റയലിന്റെ വിജയം. ലാലിഗ സീസണുപ്പന്തുരുളും മുന്‍പുള്ള എല്‍ ക്ലാസിക്കോയിലാണ് ബാര്‍സയെ റയല്‍ മഡ്രിഡ് തകര്‍ത്തത്. പിയൂക്കിന്റെ വകയായിരുന്നു ബാര്‍സക്കുള്ള ആദ്യപ്രഹരം. പിന്നീട് റൊണാള്‍ഡോയുടെ മനോഹരഗോള്‍
പെനാല്‍റ്റിയിലൂടെ മെസിയാണ് ബാര്‍സയ്ക്കായി വലക്കുലുക്കിയത്. ബാര്‍സയെ തകര്‍ത്ത ആത്മവിശ്വാസം റയലിന് മുന്നോട്ടുള്ളക്കുതിപ്പിന് കരുത്താകും. ബാര്‍സയുടെ മൈതാനമായ നുകാംപിലായിരുന്നു മല്‍സരം. 16 ന് റയലിന്റെ മൈതാനമായ സാന്തിയാഗോ ബെര്‍ണബ്യൂവിലാണ് രണ്ടാംപാദം.