പുരുഷന്മാരുടെ 200 മീറ്റര്‍ ഫൈനലില്‍ തുര്‍ക്കിയുടെ റാമില്‍ ഗുലിയേവിന് അട്ടിമറി വിജയം. 400 മീറ്ററിലെ സ്വര്‍ണ ജേതാവ് വാന്‍ നിക്കെര്‍ക്കിനെ രണ്ടാമനാക്കിയായിരുന്നു ഗുലിയേവിന്റെ നേട്ടം.
ലോക അത്ലറ്റിക്ക് ചാംപ്യന്‍ഷിപ്പിന്റെ 200 മീറ്റര്‍ ഫൈനല്‍ പോരാട്ടത്തില്‍ ആരാധകപ്രതീക്ഷകള്‍ തകിടംമറിഞ്ഞു. വേഗക്കുതിപ്പില്‍ തുര്‍ക്കിയുടെ റാമില്‍ ഗുലിയേവ് സ്വര്‍ണം തൊട്ടു. ചാംപ്യന്‍ഷിപ്പിലെ ഇരട്ടസ്വര്‍ണം എന്ന നേട്ടത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ വാന്‍ നിക്കെര്‍ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഒറ്റയ്ക്ക് ഓടി ഫൈനല്‍ വരെ മുന്നേറിയ ബോട്സ്വാനയുടെ ഐസക് മക്വാലയ്ക്ക് ആറാമനായിട്ടാണ് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. ഐസക് മക്വാലയും വാന്‍ നിക്കെര്‍ക്കും തമ്മിലുള്ള പോരാട്ടം പ്രതീക്ഷച്ചവരുടെ മുന്നിലേക്കാണ് 20.09 സെക്കന്‍ഡ് കൊണ്ട് തുര്ക്കിതാരം ഫിനിഷ് ചെയ്തത്.