കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍. ആദ്യദിനം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുത്തിട്ടുണ്ട്. ചേതേശ്വര്‍ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും സെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
അന്‍പതാം ടെസ്റ്റിന്റെ തിളക്കത്തിന് അര്‍ജുന പുരസ്കാരത്തിന്റേയും സെഞ്ചുറിയുടേയും ഇരട്ടിമധുരം. ചേതോഹര നേട്ടങ്ങളുടെ അവിസ്മരണീയമയ ദിനം പൂജാരക്ക് സ്വന്തം. 57 റണ്‍സെടുത്ത കെ.എല്‍.രാഹുലിന്റെ റണ്ണൗട്ടിന് വഴിവച്ചതിന്റെ നിരാശയും രഹാനെയ്ക്കൊപ്പമുള്ള 211 റണ്‍സ് കൂട്ടുകെട്ടിലൂടെ പൂജാര മായിച്ചു. മധ്യനിരയിലെ സ്ഥാനമുറപ്പിക്കുന്നതായിരുന്നു രഹാനെയുടെ ശതകം
രണ്ട് ഡിസിഷന്‍ റിവ്യൂകള്‍ കടന്നെത്തിയ രാഹുലിന്റെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്സിന് നട്ടെല്ലായത്. ധവാന്റെയും വിരാട് കോഹ്ലിയുടേയും വിക്കറ്റുകള്‍ കൊളംബോയിലെ പിച്ചിന്റെ വരുംദിവസ സ്വഭാവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.