E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ക്രിക്കറ്റ് ആവേശത്തിലേക്ക് തിരുവനന്തപുരം; ഡിസംബർ 20ന് ഇന്ത്യ x ശ്രീലങ്ക ട്വന്റി20

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

greenfield-stadiium
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് രാജ്യാന്തര ട്വന്റി20 മൽസരം വിരുന്നെത്തുന്നു. കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന ഈ വാർത്ത ബിസിസിഐയാണ് പുറത്തുവിട്ടത്. ഇന്ത്യ–ശ്രീലങ്ക ട്വന്റി20 മൽസരത്തിനാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുക. ഡിസംബർ 20നാണ് മൽസരം.

കൊൽക്കത്തയിൽ നടന്ന ബിസിസിഐ ടൂർസ് ആൻഡ് ഫിക്സ്ചേഴ്സ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടത്. ഇതോടെ, തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയം, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം എന്നിവയ്ക്കു ശേഷം കേരളത്തിൽ രാജ്യാന്തര ക്രിക്കറ്റ് മൽസരം നടക്കുന്ന മൂന്നാമത്തെ സ്റ്റേഡിയമായി കാര്യവട്ടം ഗ്രീൻഫീൽഡ് മാറും. ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ ടെസ്റ്റ് മൽസരങ്ങളിലൊന്നിന്റെ വേദിയായി തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ട്വന്റി20 മൽസരം നടത്താനാണ് അനുമതി ലഭിച്ചത്.

സെപ്റ്റംബർ മുതൽ ഡിസംബർ വരെ 23 രാജ്യാന്തര മൽസരങ്ങളാണ് ടീം ഇന്ത്യ നാട്ടിൽ കളിക്കുന്നത്. ഓസ്ട്രേലിയയാണ് ആദ്യം ഇന്ത്യയിൽ പര്യടനത്തിനെത്തുന്ന ടീം. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 11 വരെയാണ് ഓസീസിന്റെ ഇന്ത്യൻ പര്യടനം. ഒക്ടോബർ 22 മുതൽ നവംബർ ഏഴു വരെ ന്യൂസീലൻഡും നവംബർ 15 മുതൽ ഡിസംബർ 24 വരെ ശ്രീലങ്കയും ഇന്ത്യയിൽ പര്യടനം നടത്തും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :