ഐഎസ്എല്‍ പ്ലെയേഴ്സ് ഡ്രാഫ്റ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് 13 താരങ്ങളെ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള എട്ടുപേരാണ് കേരളത്തിന്റെ നിരയില്‍ ഇടം കണ്ടെത്തിയത്. റിനോ ആന്റോയ്ക്ക് ബ്ലാസ്റ്റേഴ്സ് ഒരവസരം കൂടി നല്കി. അനസ് എടത്തൊടികയെ ജംഷഡ്പൂര്‍ എഫ്.സി സ്വന്തമാക്കി.
അനസ് എടത്തൊടികയെ ആദ്യംതന്നെ ടീമിലെടുത്ത് ജംഷഡ്പൂര്‍ എഫ്.സി തുടക്കമിട്ടു. മൂന്നാംറൗണ്ടില്‍ ലഭിച്ച ആദ്യഅവസരത്തില്‍ തന്നെ റിനോ ആന്റോയെ ബ്ലാസ്റ്റേഴ്സ് വലയിലാക്കി. ഒരുകോടി പത്ത് ലക്ഷം രൂപ മൂല്യമുള്ള യൂജെന്‍സണ്‍ ലിങ്ദോയെ കൊല്‍ക്കത്തയും സ്വന്തമാക്കി. പ്രതിരോധത്തിലേക്ക് ലാല്‍റുവാതാര, പ്രീതം കുമാര്‍ സിങ്, ലാല്തക്കീമ, സാമുവെല്‍ ഷദപ് എന്നിവരാണെത്തിയത്. മധ്യനിരയിലേക്ക് ജാക്കിചന്ദ് സിങ്, അറാത്ത ഇസൂമി, മിലന് സിങ്, സിയാം ഹംഗല്‍, ലോകന്‍ മെയ്തെയിഎന്നിവര്ക്ക് അവസരം നല്കിയപ്പോള് മുന്നേറ്റത്തില്‍ കരണ്‍ സാവ്നിയെ തിരഞ്ഞെടുത്തു. സുബാശിഷ് റായ് ചൗധരിയാണ് ടീമിലെ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍. വടക്കുകിഴക്കില്‍ നിന്നും എട്ടുപേരെ ഉള്‍ക്കൊള്ളിച്ചതു വഴി സഹപരിശീലകന്‍ തോങ്ബോയ് സിങ്തോയുടെ സ്വാധീനം പ്രകടമായി. വിചാരിച്ച താരങ്ങളെത്തന്നെയാണ് ഉള്ക്കൊള്ളിക്കാനായതെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന് റെനി മ്യൂലന്സ്റ്റീന് പറഞ്ഞു
ബ്ലാസ്റ്റേഴ്സിലെക്കേത്താന് സാധിക്കാത്തതില്‍ ചെറിയ നിരാശയുണ്ടെങ്കിലും പുതിയൊരു ക്ലബ്ബിന്റെ ഭാഗമാകുന്നത് ആവേശകരമാണെന്നായിരുന്നു അനസ് എടത്തൊടികയുടെ പ്രതികരണം