എണ്‍പത്തിമൂന്നാം വയസിലും മലേഷ്യയിലെ രാജ്യാന്തര മല്‍സരത്തില്‍ ഓടാന്‍ തൃശൂരിലെ റിട്ടയേര്‍ഡ് കോളജ് അധ്യാപകന്. കൂട്ടിന് ഓടാനായി തൃശൂരില്‍നിന്ന് തന്നെ ഒരു ഓട്ടോറിക്ഷ ഡ്രൈവറും.
തൃശൂര്‍ എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ റിട്ടയേര്‍ഡ് ബോട്ടണി അധ്യാപകനായ സി.പി. മാത്യു പ്രായം മറന്ന് ഓടുകയാണ്. എണ്‍പത്തിമൂന്നാം വയസിലും തളരാതെ. വിരമിച്ച ശേഷമാണ് ആരോഗ്യം ശ്രദ്ധിച്ചത്. ചോറുണ്ണില്ല. വെള്ളവും തേനുമാണ് പ്രധാന ഭക്ഷണം. ദിവസവും രണ്ടു നേരം പരിശീലനം. പേരക്കുട്ടികള്‍ ഓടുന്നതിനേക്കാള്‍ വേഗത്തില്‍ മാത്യു മാഷ് മൈതാനത്ത് ഓടും. ഇതിനോടകം നിരവധി മെഡലുകള്‍ വാരിക്കൂട്ടി. ഏഷ്യയിെല വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന കായിക താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് ഈ മലേഷ്യന്‍ യാത്ര.
അഭിനേതാവും ഓട്ടോഡ്രൈവറുമായ സനോജ് മണ്ണംപേട്ടയാണ് തൃശൂരില്‍ നിന്ന് മലേഷ്യയിലേക്ക് പോകുന്ന മറ്റൊരു കായികതാരം. മുപ്പത്തിയഞ്ചിനും നാല്പതിനും മധ്യേ പ്രായമുള്ളവരുടെ വിഭാഗത്തിലാണ് മല്‍സരം. ഉപജീവനം ഉറപ്പാക്കാന്‍ ഓട്ടോ ഓടിക്കും. ഇതിനിടെ സമയം കണ്ടെത്തി നീന്തലും വ്യായാമവും പരിശീലനവും. മാത്യു മാഷിനെ പോലെ ചോറുപേക്ഷിക്കാന് കഴിയില്ല. ദേശീയ, സംസ്ഥാന, ജില്ലാതലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചതാണ് മലേഷ്യന്‍ മല്‍സരത്തിലേക്ക് വഴിതുറന്നത്. കൈനിറയെ മെഡലുമായി നാട്ടില്‍ മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് ഇരുവരും.