ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ ഇന്ത്യ വന്‍കുതിപ്പ് നടത്തുമെന്ന് പി.ടി.ഉഷ. ഹോംഗ്രൗണ്ടിന്റെ ആനുകൂല്യം ഗുണം ചെയ്യും. ടിന്റു ലൂക്ക ഉറച്ച മെഡല്‍ പ്രതീക്ഷയാണെന്നും ഉഷ മോനരമ ന്യൂസിനോട് പറഞ്ഞു.
2013ല്‍ പുണെയില്‍ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ 2015ല്‍ വുഹാനില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 4 സ്വര്‍ണമടക്കം 13 മെഡലായിരുന്നു വുഹാനിലെ സമ്പാദ്യമെങ്കില് ഇക്കുറി മെഡലേറെയുണ്ടാകും. കയ്യടികള്‍ മെഡലായി മാറുമെന്നുറപ്പ്. സജീവ മെഡല്‍ പ്രതീക്ഷകള്‍ ഇതിലൊക്കെ.ടിന്റു ലൂക്കയും ജിസ്ന മാത്യുവും മോശമാക്കിലെന്ന് ഉഷ ഉറപ്പിക്കുന്നു.
ട്രയല്സെന്ന പേരില്‍ പട്യാലയിലെ കൊടുംചൂടില്‍ ഓടിച്ചതിനോടു മാത്രമാണ് ഏതിരഭിപ്രായം. ശരിക്കും പരീക്ഷണമായിപ്പോയി അത് റിലേയ്ക്കൊപ്പം വ്യക്തിഗത പോരാട്ടത്തിലും ശിഷ്യ ജിസ്ന മല്‍സരിക്കുമെന്നും ഉഷ പറഞ്ഞു.