ഫുട്ബോള്‍ ഇതിഹാസം ലയണല്‍മെസിയും അന്റോനെല്ലോ റൊക്കൂസോയും വിവാഹിതരായി. അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തിലാണ് ചടങ്ങുകള്‍ നടന്നത്. അര്‍ജന്റീനയുടേയും ബാര്സയുടേയും സൂപ്പര്‍ താരങ്ങളെല്ലാം വിവാഹത്തിനെത്തി
റൊസാരിയോയ്ക്ക് ഉല്‍സവഛായ ലഭിച്ച ദിനത്തില്‍ കളിക്കൂട്ടുകാരി ആന്റോനെല്ലയെ മെസി ജീവിതസഖിയാക്കി. ചടങ്ങുകള്‍ക്ക് ശേഷം ഹോട്ടലിന് പുറത്തെത്തി അവര്‍ ക്യാമറകള്‍ക്ക് മുന്നില്‍ ചുംബിച്ചു
താരങ്ങളുടെ പറുദീസയായിരുന്നു റൊസാരിയോ നഗരം. ഫുട്ബോള്‍ ലോകത്തെ ഗ്ലാമര്മുഖങ്ങളെല്ലാം തന്നെ കൂട്ടുകാരന്റെ വിവാഹത്തിനെത്തി. ബാര്സയിലേയും അര്‍ജന്റീനയിലേയും താരങ്ങളില്‍ മിക്കവരേയും റൊസാരിയോയില്‍ കണ്ടു. നെയ്മര്‍, സുവാരസ്, സെസ് ഫാബ്രിഗാസ്, പീക്വെ, സാമുവല്‍ ഏറ്റു. അങ്ങനെ നീണ്ടു താരനിര.
റൊസാരിയോക്കാര് വിശേഷിപ്പിക്കുന്ന നൂറ്റാണ്ടിലെ വിവാഹം ഒറ്റദിവസം കൊണ്ട് തീരുന്നില്ല. വിരുന്നുസല്‍ക്കാരങ്ങള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.