കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോള്‍ കിരീടം ജര്‍മനിക്ക്. ചിലെയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കിരീടനേട്ടം. ആദ്യമായാണ് ജര്‍മനി കോണ്‍ഫെഡറേഷന്‍സ് കപ്പ് നേടുന്നത്. 20-ാം മിനിട്ടില്‍ സ്റ്റിന്‍ഡിലാണ് ഗോള്‍നേടിയത്
ലോകചാംപ്യന്മാരുടെ നെറുകയിലേക്ക് ഒരു കിരീടപ്രഭകൂടി. യുവസംഘവുമായി പരീക്ഷണത്തിനെത്തിയ ജൊക്കിം ലോയ്ക്ക് മതിമറന്നാഘോഷിക്കാം, വിജയതിലകം ചൂടിയതിന്.
കളിക്കളത്തിലെ രസക്കൂട്ടുകള്‍ ആദ്യന്തം ചിലെയ്ക്കൊപ്പമായിരുന്നു. ആക്രമണത്തിന്റെ രണ്ട് പകുതിയും ചിലെയ്ക്കൊപ്പമായിരുന്നു. അലക്സി സാഞ്ചസും വിദാലും അരാങ്കസും ജര്‍മന്‍ പോര്‍മുഖത്ത് ഭീതിവിതച്ചു കൊണ്ടേയിരുന്നു. അഞ്ചാം മിനിട്ടില്‍ അദ്യ സുവര്‍ണാവസരം.
കളിയൊഴുക്കിന് വിപരീതമായിരുന്നു 20ആം മിനിട്ടിലെ ആ ഗോള്‍. മാര്‍സെലോ ഡയസിന്റെ വലിയ പിഴ നല്‍കേണ്ടി വന്ന വില
. പിന്നീടും ചിലെയുടെ വകയായിരുന്നു ആക്രമണ ഫുട്ബോള്‍. രണ്ടാം പകുതിയില്‍ ഇരുപക്ഷവും പലപ്പോഴും പരിധി വിട്ടു. 59ആം മിനിട്ട് വരെ ശാന്തനായിരുന്ന റഫറി പിന്നീട് പലവട്ടം മഞ്ഞക്കാര്ഡെടുത്തു. അവസാന വിസില്‍ വരെ ചിലെ താരങ്ങള്‍ ജര്‍മന്‍ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ഒരേയൊരു പിഴവിന്റെ തിക്തഫലത്തില്‍ തലകുനിച്ച് കളി മതിയാക്കേണ്ടി വന്നു അവര്‍ക്ക്.