ബോളിങ് കരുത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ച് ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യയുടെ പടയൊരുക്കം. മഴതടസ്സപ്പെടുത്തിയ സന്നാഹ മല്‍സരത്തില്‍ ഇന്ത്യ 45 റണ്‍സിന് വിജയിച്ചു. 190 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അര്‍ധസെഞ്ചുറി കരുത്തായി. രണ്ടു വര്‍ഷത്തിന് ശേഷം ഏകദിനടീമില്‍ തിരിച്ചെത്തിയ മുഹമ്മദ് ഷാമിയുടെ ആദ്യ സ്പെല്‍ തന്നെ കീവീസിന്റെ മുന്‍നിര തകര്‍ത്തു. ഗപ്റ്റിലും വില്യംസണും നീല്‍ ബ്രൂമും ഷാമിക്ക് വിക്കറ്റ് നല്‍കി.
ഭുവനേശ്വര്‍ ആന്‍ഡേഴ്സന്റെ കുറ്റിയിളക്കിയപ്പോള്‍ 66 റണ്‍സെടുത്ത ലൂക്ക് റോങ്കിയെ പുറത്താക്കി ജഡേജ കീവിസിന്റെ നടുവൊടിച്ചു. വാലറ്റത്തേയും ഭുവനേശ്വര്‍ എറിഞ്ഞിട്ടതോടെ 38.4 ഓവറില്‍ ന്യൂസീലന്‍ഡ് 189ന് പുറത്ത്. ജെയിംസ് നിഷാം പുറത്താകാതെ 46 റണ്‍സെടുത്തു. 300 ന് മേല്‍ അനായാസം
സ്കോര്‍ ചെയ്യാന്‍ കഴിയുമെന്ന് വിലയിരുത്തിയ പിച്ചിലാണ് ഇന്ത്യന്‍ ബോളര്‍മാര്‍ തകര്‍ത്തെറിഞ്ഞിത്. മറുപടിയില്‍ രഹാെന ഏഴു റണ്ണിനും ദിനേശ് കാര്‍ത്തിക് പൂജ്യത്തിനും പുറത്തായതൊഴിച്ചാല്‍ ഭേദപ്പെട്ടതാണ് ഇന്ത്യന്‍ ബാറ്റിങ്. ശിഖര്‍ ധവാന്‍ 40 റണ്‍സെടുത്തു. ഫോം വീണ്ടെടുത്ത വിരാട് കോഹ്‌ലിയുടെ അര്‍ധസെഞ്ചുറിയും ധോണിയുടെ 17 റണ്‍സും ജയമൊരുക്കി.
26 ഓവറില്‍ മൂന്നിന് 129 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തി. മഴ കനത്തതോടെ മഴനിയമത്തിന്റെ കണക്കെടുപ്പില്‍ ഇന്ത്യയ്ക്ക് 85 റണ്‍സേ 26 ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നുള്ളു. ചൊവ്വാഴ്ച ബംഗ്ലദേശിനെതിരേയും ഇന്ത്യയ്ക്ക് പരിശീലനമല്‍സരമുണ്ട്. വ്യാഴാഴ്ച ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.