E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

ചാംപ്യന്‍സ് ട്രോഫി ; സുരക്ഷാക്രമീകരണങ്ങളില്‍ ആശങ്ക അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാഞ്ചസ്റ്റര്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ സുരക്ഷാക്രമീകരണങ്ങളില്‍ ആശങ്ക അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയുടെ ആശങ്ക ഗൗരവത്തോടെ കാണുമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫിക്കായി നാളെ പുറപപ്പെടും. 

ടീം ഇന്ത്യയുടെ യാത്ര, താമസം, സ്റ്റേഡിയം എന്നിവയില്‍ പഴുതടച്ച സുരക്ഷാനടപടികളുണ്ടാകണം എന്ന് ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനയച്ച ഈമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കി ഐസിസിയുടെ മറുപടിയുമെത്തി. ചാംപ്യന്‍സ് ട്രോഫിക്കും ജൂണ്‍ അവസാനം ഇംഗ്ലണ്ടില്‍ നടക്കുന്ന വനിതാ ലോകകപ്പിനും പ്രത്യേക സുരക്ഷയൊരുക്കുമെന്ന് ഐസിസി അറിയിച്ചു. മാഞ്ചസ്റ്റര്‍ സ്ഫോടനത്തിന് ഭീകരാക്രമണത്തിന്റെ സ്വഭാവമാണെന്നത് ആശങ്കയുണ്ടാക്കുന്നതാണെങ്കിലും മുന്‍നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ചൗധരി വ്യക്തമാക്കി. ബിസിസിഐ അഴിമതി വിരുദ്ധ യൂണിറ്റ്് ഉപദേശകനും ഡല്‍ഹി മുന്‍ പൊലീസ് കമ്മീഷണറുമായ നീരജ് കുമാര്‍ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ലണ്ടനിലേക്ക് തിരിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, പരിശീലകന്‍ അനില്‍ കുംബ്ലെ എന്നിവരുമായി ബിസിസിഐ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. അടുത്ത വ്യാഴാഴ്ചയാണ് ഐസിസി റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനക്കാര്‍ മല്‍സരിക്കുന്ന ടൂര്‍ണമെന്റിന് തുടക്കമാവുക. ഇന്ത്യയുടെ ആദ്യ മല്‍സരം ജൂണ്‍ നാലിന് പാക്കിസ്ഥാനെതിരെയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :