പവർ ലിഫ്റ്റിങ്ങിൽ ഇന്തോനേഷ്യയിൽ കോഴിക്കോടൻ പെൺ തിളക്കം.ഏഷ്യൻ പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണ്ണവും വെള്ളിയും നേടിയത് കോഴിക്കോട്ടുകാരായ അഭിരാമിയും മജ്്ലിസ ഭാനുവുമാണ്.
അഭിനന്ദന പ്രവാഹമാണ് അഭിരാമിയ്ക്കും മജ്്ലിസയ്ക്കും.പവർ ലിഫ്റ്റിങ് അസോസിയേഷനും കേരളത്തിലെ പവർലിഫ്റ്റിങ് കായിക താരങ്ങൾക്കും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്.
നാല് വർഷമായി പരിശീലിക്കുന്ന അഭിരാമിയുടെ ആദ്യ രാജ്യാന്തര മത്സരമാണിത്.സംസ്ഥാന ദേശീയ മത്സരങ്ങളിൽ മികച്ച പ്രകടം കാഴ്ചവെച്ച ഈ പ്ലസ്ടുകാരി പഠനത്തൊടൊപ്പം പവർലിഫ്റ്റിങ്ങും മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനം
മജ്്ലിസയുടെ െവള്ളിനേട്ടത്തിന് സ്വർണ്ണ തിളക്കമുണ്ട് അത്്ലറ്റിക് താരമായ മജ്്്ലിസ ഒമ്പത് മാസം മുമ്പാണ് പവർ ലിഫ്റ്റിങ് പരിശീലനം ആരംഭിക്കുന്നത്.പരിശീലനം തടസ്സപ്പെടും വിധം ഒട്ടേറെ വെല്ലുവിളികളുണ്ടായെങ്കിലും സ്വർണ്ണം പോലൊരു വെള്ളി മജ്്ലിസയെന്ന വടകരക്കാരി ഇന്തോനേഷ്യയിൽ നേടി. വരുന്ന കോമൺവെൽത്താണ് ഇരുവരുടെയും ലക്ഷ്യം അതിനായി കൈമെയ്യ് മറന്നുള്ള പരിശീലനം ആരംഭിച്ച് കഴിഞ്ഞു