ലോക പര്യടനത്തിന്റെ ഭാഗമായി ഫിഫ ലോകകപ്പ് ട്രോഫി മാതൃക ദുബായിലെത്തി. 2018 ജൂലൈയില്‍ നടക്കുന്ന ലോകകപ്പ് മല്‍സരത്തിനായി മോസ്കോയിലേക്ക് പുറപ്പെട്ട സ്വര്‍ണ കപ്പാണ് ഗള്‍ഫിലെ ആരാധകര്‍ക്ക് അരികിലെത്തിയത്.
ആഢംബര ഹോട്ടലായ ബുര്‍ജ് അല്‍ അറബില്‍ ലോകപ്പ് ട്രോഫിക്ക് വന്വരേവല്പാണ് ലഭിച്ചത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിച്ച കപ്പിനൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ മല്‍സരിക്കുകയായിരുന്നു ആരാധകര്‍. കൂടുതല്‍ പേര്‍ക്ക് കാണാന്‍ അവസരം ഒരുക്കുന്നതിനായി മാള്‍ ഓഫ് എമിറേറ്റ്സില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.
ജൂണ്‍ ഏഴിന് ദോഹയിലും എട്ടിന് റിയാദിലും എത്തിക്കും. ആറ് കിലോയിലധികം ഭാരമുള്ള ഈ കപ്പ് വെങ്കലത്തില്‍ തീര്‍ത്ത് സ്വര്‍ണംപൂശിയതാണ്. യഥാര്‍ഥ സ്വര്‍ണകപ്പ് സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഈ മാതൃകയാണ് പര്യടനത്തിനും ചാംപ്യന്മാര്ക്കും നല്‍കാനായി ഉപയോഗിക്കുന്നത്.