E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:47 AM IST

Facebook
Twitter
Google Plus
Youtube

സെന്‍കുമാറിന്റെ സംഘപരിവാര്‍ അനുകൂലപരാമര്‍ശങ്ങൾക്കെതിരെ അഡ്വ.ദുഷ്യന്ത് ദവെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ടി.പി.സെന്‍കുമാറിനെതിരെ സുപ്രീംകോടതിയിലെ അദേഹത്തിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ രംഗത്ത്. സെന്‍കുമാറിന്‍റെ സംഘപരിവാര്‍ അനുകൂല പരാമര്‍ശങ്ങളില്‍ കടുത്ത നിരാശയും വേദനയുമുണ്ട്. നിലപാട് ഇതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ സെന്‍കുമാറിന് വേണ്ടി ഹാജരാകില്ലായിരുന്നുവെന്നും ദുഷ്യന്ത് ദവെ പറഞ്ഞു. അതസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സെന്‍കുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു

ടി.പി.സെന്‍കുമാര്‍ രാഷ്ടീയചായ്‍വുകളില്ലാത്ത, സ്വതന്ത്ര നിലപാടുളള ഉദ്യോഗസ്ഥനാണെന്ന ധാരണയിലാണ് അദ്ദേഹത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു. സെന്‍കുമാറിന്‍റെ സംഘപരിവാര്‍ അനുകൂല പരാമര്‍ശങ്ങള്‍ നിരാശയും വേദനയുമുണ്ടാക്കി. തന്‍റെ അഭിപ്രായം പൊതുജനം അറിയണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മേധാവി സ്ഥാനം തിരികെ കിട്ടാന്‍ സെന്‍കുമാറിനുവേണ്ടി ദുഷ്യന്ത് ദവെയാണ് വാദിച്ചത്. നീതിയുടെ വിജയത്തിന് വേണ്ടിയെന്ന് വ്യക്തമാക്കി അഭിഭാഷകന്‍ ഫീസ് വാങ്ങിയിരുന്നില്ല. അതേസമയം, ടി.പി. സെന്‍കുമാറിനെ പോലുള്ളവര്‍ ബിജെപിയിലേക്ക് വരുന്നത് പാര്‍ട്ടിക്ക് ശക്തി പകരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

അതേസമയം, ഒരു പാര്‍ട്ടിയിലേക്കുമില്ലെന്നാണ് ടി.പി.സെന്‍കുമാര്‍ പറഞ്ഞതെന്ന് ബിജെപി മുതിര്‍ന്ന നേതാവും എം,എല്‍.എയുമായ ഒ.രാജഗോപാല്‍ വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :