E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:46 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ജസ്റ്റിസ് സി.എസ്. കർണൻ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത് കേരളത്തിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

justice-karnan-arrest
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോടതിയലക്ഷ്യ കേസിൽ ആറു മാസം തടവിനു ശിക്ഷിക്കപ്പെട്ട് ഒളിവിലായിരുന്ന ജസ്റ്റിസ് സി.എസ്. കർണൻ അറസ്റ്റില്‍. ഒന്നരമാസമായി ഒളിവിലായിരുന്ന കർണനെ കോയമ്പത്തൂരിൽനിന്നാണ് അറസ്റ്റ് ചെയ്തത്. കൊൽക്കത്ത പൊലീസ്, തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണു പിടികൂടിയത്. കർണനെ ചെന്നൈയിൽ‌ എത്തിച്ചശേഷം കൊൽക്കത്തയിലേക്കോ മുംബൈയിലേക്കോ കൊണ്ടുപോകും എന്നാണ് അറിയുന്നത്. അതേസമയം, കര്‍ണൻ ഒളിവിൽ കഴിഞ്ഞതു കേരളത്തിലാണെന്ന വിവരവും പുറത്തുവന്നു.

കൊച്ചി പനങ്ങാടുള്ള റിസോര്‍ട്ടിലാണു കർണൻ ഒളിവില്‍ കഴിഞ്ഞത്. മൂന്നുദിവസം ഇവിടെയുണ്ടായിരുന്നു. സഹായിയോടൊപ്പമാണു കർണൻ ഇവിടെ കഴിഞ്ഞിരുന്നത്. റിസോർട്ടിൽനിന്നു മൂന്നുദിവസം മുമ്പു കോയമ്പത്തൂരിലേക്കു പോയി. മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പൊലീസിനെ കോയമ്പത്തൂരിലെത്തിച്ചത്. കര്‍പ്പകം കോളജിനു സമീപത്തുള്ള റിസോര്‍ട്ടില്‍ നിന്നാണു കര്‍ണനെ പിടികൂടിയതെന്നാണു റിപ്പോർട്ട്. മൂന്നു ദിവസം റിസോര്‍ട്ടില്‍ താമസിച്ചു നിരീക്ഷണം നടത്തിയ ശേഷമാണു പൊലീസ് നടപടികളിലേക്കു കടന്നത്. ആദ്യം അറസ്റ്റിനെ ചെറുക്കാന്‍ ശ്രമിച്ച കര്‍ണന്‍ പിന്നീട് സഹകരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അഴിമതിയ്ക്കെതിരായ പോരാട്ടം തുടരുമെന്ന് അറസ്റ്റിനുശേഷം കര്‍ണന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

മുംബൈ വഴിയുള്ള കൊല്‍ക്കത്ത വിമാനത്തിലാണു കര്‍ണനുമായി പൊലീസ് സംഘം തിരിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലേയ്ക്കാകും കര്‍ണനെ മാറ്റുക എന്നാണു വിവരം. മെയ് 9നാണ് കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി കര്‍ണനെ ആറുമാസത്തെ തടവിനു ശിക്ഷിച്ചത്. മേയ് പത്തിന് ചെന്നൈയിലെത്തിയ കര്‍ണന്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ ജൂണ്‍ 12ന് കര്‍ണന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. തന്നെ ശിക്ഷിച്ച വിധി പുനഃപരിശോധിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി സി.എസ്. കർണന്റെ ഹർജി നിലനിൽക്കുന്നതല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ജസ്റ്റിസ് കർണൻ നൽകിയ ഹർജി സ്വീകരിക്കാനാവില്ലെന്നു സുപ്രീം കോടതി റജിസ്ട്രി വ്യക്തമാക്കി. ഇക്കാര്യം കർണന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു.

നേരത്തെ, ജസ്റ്റിസ് കർണന്റെ പുനഃപരിശോധനാ ഹർജി ഉടൻ പരിഗണിക്കണമെന്ന അപേക്ഷ തള്ളിയ സുപ്രീം കോടതി, നിരന്തരം ഈ വിഷയം ഉന്നയിക്കുന്ന അഭിഭാഷകനോട് ഇനിയുമതിനു മുതിർന്നാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്നു കർശന മുന്നറിയിപ്പും നൽകി. കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണു ജസ്റ്റിസ് കർണനെ ആറു മാസത്തെ തടവിനു ശിക്ഷിച്ചത്. അദ്ദേഹത്തെ ഉടൻ അറസ്റ്റ് ചെയ്യാൻ ബംഗാൾ പൊലീസിനോട് നിർദേശിക്കുകയും ചെയ്തു. ഇതിനിടെ ഒളിവിൽപോയ ജസ്റ്റിസ് കർണൻ, കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനത്തുനിന്നു വിരമിക്കുകയും ചെയ്തു.

കോടതിയലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ ജഡ്ജി 

ഇന്ത്യൻ നീതിന്യായവ്യവസ്ഥയെ ചോദ്യം ചെയ്ത് വാർത്തകളിൽ ഇടംനേടിയ വ്യക്തിയാണ് ചിന്നസ്വാമി സ്വാമിനാഥൻ കർണൻ എന്ന ജസ്റ്റിസ് സി.എസ്. കർണൻ. ചരിത്രത്തിലാദ്യമായി കോടതിയലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെടുന്ന ജഡ്ജി. മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെയാണ് കർണൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയത്. ദലിതനായതിന്റെ പേരിൽ വിവേചനത്തിന് ഇരയാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. അന്നു മുതൽ ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീംകോടതിയെയും ജഡ്ജിമാരെയും വെല്ലുവിളിച്ച് അങ്കത്തിലായിരുന്നു ജസ്റ്റിസ് കർണൻ. 

∙ 2009ൽ അന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള കൊളീജിയം ആണ് ജസ്റ്റിസ് കർണനെ മദ്രാസ് ഹൈക്കോടതിയിൽ നിയമിക്കുന്നത്. മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്ന എ.കെ. ഗാംഗുലിയുടെ നിർദേശ പ്രകാരമായിരുന്നു നിയമനം. കർണനെ വ്യക്തിപരമായി അറിയില്ലെന്നായിരുന്നു ജസ്റ്റിസ് ബാലകൃഷ്ണൻ പിന്നീട് പറഞ്ഞിരുന്നത്. എങ്ങനെയാണ് കർണന്റെ പേര് വന്നതെന്ന് ഒാർമയില്ലെന്ന് ജസ്റ്റിസ് ഗാംഗുലിയും പ്രതികരിച്ചിരുന്നു. 

∙ 1983ൽ മദ്രാസ് ലോ കോളജിൽ നിന്നു നിയമപഠനം പൂർത്തിയാക്കിയ ജസ്റ്റിസ് കർണൻ ഏറെക്കാലം മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. തമിഴ്നാട് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ഉപദേശകനായിരുന്നു. 

∙ 2011 ലാണ് ജസ്റ്റിസ് കർണൻ നിയമസംവിധാനത്തിനെതിരായ വിവാദപ്രസ്താവനകളും നടപടികളും ആരംഭിക്കുന്നത്. ചെന്നൈയിൽ ഒരു വാർത്താസമ്മേളനം വിളിക്കുകയും അദ്ദേഹത്തിനൊപ്പമുള്ള ജഡ്ജിമാരിൽ ഒരാൾ ജാതീയമായി വിവേചനം കാണിച്ചുവെന്നുമായിരുന്നു ആരോപണം. ഒരു ദലിതനായതിനാൽ സഹപ്രവർത്തകനായ ജഡ്ജി തന്നെ കാലുകൊണ്ട് തൊഴിച്ചുവെന്നും കർണൻ ആരോപണം ഉന്നയിച്ചു. 

∙ 2015 ൽ കർണന്റെ ലക്ഷ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കൃഷ്ണൻ കൗൾ ആയിരുന്നു. ദലിതനായതിനാൽ ചീഫ് ജസ്റ്റിസ് പീഡിപ്പിക്കുന്നെന്നായിരുന്നു ആരോപണം. പ്രധാനപ്പെട്ട കേസുകളൊന്നും തന്റെ പരിഗണനക്ക് വിടാതിരുന്നതു താഴ്ന്ന ജാതിക്കാരനായതുകൊണ്ടാണെന്നു ജസ്റ്റിസ് കര്‍ണന്‍ പരാതിപ്പെട്ടു. ജസ്റ്റിസ് സി.എസ്. കർണനും ചീഫ് ജസ്റ്റിസ് സി.എസ്. കൗളും തമ്മിൽ നേരത്തേയും ഏറ്റുമുട്ടലുകളുണ്ടായിരുന്നു. സിവിൽ ജഡ്ജിമാരുടെ നിയമനത്തിനായി രൂപീകരിച്ച സമിതിയിലെ ഒരു ജഡ്ജിയുടെ നിയമനം ചോദ്യംചെയ്തു കർണൻ രംഗത്തെത്തി. ഇതിനെതിരെ മദ്രാസ് ഹൈക്കോടതി റജിസ്ട്രാർ ജനറൽ സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹർജിയിൽ സ്വമേധയാ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽനിന്നു കർണനെ സുപ്രീം കോടതി തടഞ്ഞിരുന്നു. 

∙ 2016 ഫെബ്രുവരിയിൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ കർണൻ അഴിമതിയാരോപണം ഉന്നയിച്ചു. ഇതിനു പിന്നാലെ ഫെബ്രുവരി 12ന് സുപ്രീംകോടതി കർണനെ മദ്രാസ് ഹൈക്കോടതിയിൽ നിന്നും കൊൽക്കത്ത ഹൈക്കോടതിയിലേക്കു മാറ്റി. 

∙ 2016 ഫെബ്രുവരി 15ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയത്തിന്റെ സ്ഥലംമാറ്റ ശുപാർശ സ്വയം സ്റ്റേ ചെയ്തു കർണൻ വീണ്ടും വാർത്തകളിൽ ഇടം നേടി. കൊൽക്കത്ത ഹൈക്കോടതിയിലേക്കു തന്നെ സ്ഥലം മാറ്റാനുള്ള ശുപാർശയാണു ജസ്റ്റിസ് സി.എസ്. കർണൻ സ്റ്റേ ചെയ്തത്. സ്‌ഥലംമാറ്റ നിർദേശം ലഭിച്ചശേഷം ജസ്‌റ്റിസ് കർണൻ നൽകിയ എല്ലാ ഉത്തരവുകളും സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസ് കർണനു ജുഡീഷ്യൽ ജോലികൾ നൽകരുതെന്നു ജഡ്‌ജിമാരായ ജെ.എസ്.കേഹാർ, ആർ.ഭാനുമതി എന്നിവരുടെ ബെഞ്ച് പരിഷ്‌കരിക്കുകയായിരുന്നു. 

∙ മദ്രാസ് ഹൈക്കോടതിയിൽനിന്നു കൊൽക്കത്ത ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ സുപ്രീം കോടതി നടപടി കർണൻ സ്വയം സ്റ്റേ ചെയ്തെങ്കിലും പിന്നീട് കൊൽക്കത്തയിലെത്തി. തന്റെ ‘വീട്ടിലെ കോടതി’യിൽ ഇരുന്നാണ് കർണൻ പിന്നീടുള്ള പോരാട്ടം നടത്തിയത്. 

∙ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാർക്കുമെതിരെ അഴിമതി ആരോപിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്കു കത്തയച്ചതിനെ തുടർന്നു കർണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങി. ഈ കേസിൽ ജസ്റ്റിസ് കർണൻ 2017 മാർച്ച് 31നു സുപ്രീംകോടതിയിൽ ഹാജരായി. 

∙ 2017 മേയിൽ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ ഉൾപ്പെടെ സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാർക്കു ജസ്റ്റിസ് സി.എസ്. കർണൻ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു ഞെട്ടിച്ചു. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സാഹചര്യമാണു ജസ്റ്റിസ് കർണന്റെ നടപടിയിലൂടെ ഉരുത്തിരിഞ്ഞത്. സുപ്രീംകോടതിയിൽ ഹാജരായപ്പോൾ ജഡ്ജിമാർ തന്നെ അപമാനിച്ചെന്നാണു ജസ്റ്റിസ് കർണൻ പറയുന്നത്. 

∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴു ജഡ്ജിമാർ തന്റെ ‘വീട്ടിലെ കോടതി’യിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവു പാലിച്ചില്ലെന്ന കാരണം കാട്ടിയാണു കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായ സി.എസ്. കർണൻ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. ഏപ്രിൽ 28നു ഹാജരാകണമെന്നാണ് ആദ്യം ഉത്തരവിട്ടതെങ്കിലും പിന്നീടതു മേയ് ഒന്നിലേക്കു മാറ്റി. മേയ് ഒന്നിനും സുപ്രീംകോടതി ജഡ്ജിമാർ ജസ്റ്റിസ് കർണന്റെ കോടതിയിൽ ഹാജരായില്ല. ഈ സാഹചര്യത്തിലായിരുന്നു നീതിന്യായചരിത്രം തിരുത്തി കർണന്റെ കടുംകൈ. 

∙ 2017 മേയ് ഒന്ന്– സമൻസ് കിട്ടിയ സുപ്രീം കോടതി ജഡ്ജിമാർ ജസ്റ്റിസ് കർണന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാനും നിർദേശം നൽകി. വൈദ്യപരിശോധനയ്ക്ക് തയാറാവില്ലെന്നു കർണൻ വ്യക്തമാക്കി. 

∙ 2017 മേയ് നാലിന് തന്റെ മാനസികാരോഗ്യത്തിനു കുഴപ്പമില്ലെന്നും പരിശോധന വേണ്ടെന്നും വ്യക്തമാക്കിയ കർണൻ, വീട്ടിലെത്തിയ ഡോക്ടർമാരുടെ സംഘത്തെ മടക്കി അയച്ചു. മദ്രാസ് ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ചില ജഡ്ജിമാർ അഴിമതിക്കാരാണെന്നാരോപിച്ചു വിവാദം സൃഷ്ടിച്ച ജസ്റ്റിസ് കർണനോടു ഹൈക്കോടതിയിലെ ചുമതലകൾ ഒഴിഞ്ഞശേഷം കൊൽക്കത്തയിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രമായ പാവ്‌ലോവ് ആശുപത്രിയിൽ പരിശോധനയ്ക്കു ഹാജരാകാനാണു സുപ്രീം കോടതി മേയ് ഒന്നിനു നിർദേശിച്ചത്. ഇതേത്തുടർന്നാണു കർണന്റെ വീട്ടിലേക്കു പൊലീസ് അകമ്പടിയോടെ നാലു ഡോക്ടർമാരും ഒരു നഴ്സുമടങ്ങിയ സംഘം എത്തിയത്. വീട്ടിലെത്തിയ സംഘത്തിനു ചായ നൽകിയശേഷം, വൈദ്യപരിശോധന നിരാകരിച്ചതിന്റെ കാരണം അദ്ദേഹം വിശദമായി എഴുതി നൽകി മടക്കി അയച്ചു.

∙ 2017 മേയ് 8– ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ ഉൾപ്പെടെ സുപ്രീംകോടതിയിലെ എട്ടു ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ ജസ്റ്റിസ് കർണന്റെ ഉത്തരവ്. തന്നെ ജാതീയമായി അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് കർണൻ ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്ക് ശിക്ഷ വിധിച്ചത്. എട്ടുപേർ അഞ്ചു വർഷം തടവും ഒരോ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണമെന്നായിരുന്നു ഉത്തരവ്.

∙ പിന്നീട് പൊലീസിനെ കബളിപ്പിച്ച് ഒളിവിൽപോയി. 2017 ജൂണ്‍ 12ന് ഒളിവിലിരിക്കെ ജസ്റ്റിസ് സി.എസ്. കര്‍ണന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :