കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച ഉത്തരവിനെതിരെ സംസ്ഥാനവ്യാപകമായി ബീഫ് വിളമ്പി പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നില്‍ ഡി.വൈ.എഫ്.ഐ ബീഫ് ഫെസ്റ്റ് നടത്തി. ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി ഒാഫീസിനുമുന്നില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ബീഫ് കഴിച്ച് പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന ബീഫ് ഫെസ്റ്റ് അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
കൊല്ലം ഡി.സി.സിയുടെ നേതൃത്വത്തില്‍ ചിന്നക്കട ടൗണില്‍ ബീഫ് പാചകം ചെയ്തായിരുന്നു പ്രതിഷേധം പ്രകടനമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ എറണാകുളം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നില്‍ ബീഫ് കഴിച്ച് പ്രതിഷേധിച്ചു. കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലും കുസാറ്റ് , കാലടി സര്‍വകലാശാലകളിലും തൃശൂരില്‍ കോര്‍പ്പറേഷനു മുന്നിലും എസ്.എഫ്.ഐ ബീഫ് വിതരണം ചെയ്തു.