സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കാന്‍ വൈകുന്നത് സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്നു. സംസ്ഥാന സര്‍ക്കാരിനു കീഴിലുളള സ്കൂളുകളിലേക്ക് പ്ലസ് വണ്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് ഫലം വരാത്തതിനെ തുടര്‍ന്ന് അേപക്ഷ നല്കാനാവാതെ കുഴങ്ങുന്നത്. എന്നാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന സൂചനകളാണ് സിബിഎസ്ഇ അധികൃതര്‍ പങ്കുവയ്ക്കുന്നത്.
കൂട്ടുകാരൊക്കെ തിമിര്‍ത്ത് കളിക്കുമ്പോഴും മനസ് നിറഞ്ഞൊന്നു കളിക്കാനാവാതെ മൈതാനത്തിനു പുറത്ത് കാഴ്ചക്കാരനായി നില്‍ക്കുകയാണ് അഖില്‍. പരീക്ഷയെ കുറിച്ചുളള ടെന്‍ഷനിലാണ് പയ്യന്. പരീക്ഷ ജയിക്കുന്നതിനെ കുറിച്ചല്ല. സമയത്ത് പരീക്ഷാ ഫലം വരുമോ എന്നാണ് സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷയെഴുതിയ അഖിലിന്റെയും കൂട്ടുകാരന് ഇര്ഫാന്റെയുമെല്ലാം പേടി. സിബിഇസ്ഇയില് നിന്ന് മാറി സംസ്ഥാന സര്‍ക്കാരിനു കീഴിലുളള സ്കൂളുകളിലേക്ക് പ്ലസ് വണ്‍ പ്രവേശനം േതടാന്‍ തീരുമാനിച്ചിരിക്കുന്ന കുട്ടികളെല്ലാം ഇതേ പേടിയിലാണ്.
ജൂണ്‍ അഞ്ചാണ് സംസ്ഥാന സര്‍ക്കാരിനു കീഴിലുളള സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുളള അവസാന തീയതി. സിബിഎസ്ഇ ഫലം അതിനു മുമ്പ് എത്തിയില്ലെങ്കില്‍ കുട്ടികളുടെ ഭാവി എന്താകുമെന്ന ആശങ്ക രക്ഷിതാക്കളും പങ്കുവയ്ക്കുന്നു. എന്നാല്‍ ഫലം വരും എന്നല്ലാതെ എന്നു വരും എന്ന് കൃത്യമായൊരു മറുപടി നല്കാന് സംസ്ഥാനത്തെ സിബിഎസ്ഇ അധികൃതര്‍ക്കാര്‍ക്കും കഴിയുന്നുമില്ല.