മെഡിക്കല്‍ പ്രവേശനത്തിനുളള സി.ബി.എസ്.ഇ നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സി.ബി.എസ്.ഇയുടെ വെബ്സൈറ്റായ cbseresults.inല്‍ ഫലം അറിയാം. ജൂണ്‍ ഇരുപത്തിയാറിനകം ഫലം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. ജൂണ്‍ എട്ടിന് പ്രഖ്യാപിക്കാനായിരുന്നു നീക്കമെങ്കിലും മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ തിരിച്ചടിയായി. ഇതേതുടര്‍ന്നാണ് സുപ്രീംകോടതി ഇടപെട്ടത്. സെപ്റ്റംബര്‍ മുപ്പതിനകം കൗണ്‍സിലിങ് നടപടികള്‍ പൂര്‍ത്തിയാക്കണം. പന്ത്രണ്ട് ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷയെഴുതിയത്.
Advertisement