വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയതില്‍ കോണ്‍ഗ്രസിന് രണ്ട് നിലപാട്. സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷന്‍ രംഗത്തുവന്നപ്പോള്‍ നടപടി നിഗൂഢമാണെന്ന് പ്രതിരക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ജേക്കബ് തോമസിനെ മാറ്റില്ലെന്ന് രണ്ടാഴ്ച മുമ്പുവരെ മുഖ്യമന്ത്രി പറഞ്ഞിട്ട്, പെട്ടെന്ന് മാറ്റിയതില്‍ നിഗൂഡതയുണ്ടെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം. പൊലീസ് മേധാവിക്ക് വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കിയത് നിയമപരമായും ധാര്‍മികമായും തെറ്റാണെന്നും രമേശ് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.
ജേക്കബ് തോമസ് വിശുദ്ധനോ മാലാഖയോ അല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന് പറഞ്ഞു.. ജിഷാക്കേസ് അന്വേഷണത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയ ജേക്കബ് തോമസിനെതിരെ ശിക്ഷാനടപടി വേണം.മലപ്പുറത്ത് നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം ജേക്കബ് തോമസ് വിഷയം ചര്‍ച്ച ചെയ്തു.