E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:42 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഏനാത്ത് പാലത്തിന് പകരമായുള്ള ബെയ്്ലി പാലത്തിന്റെ നിർമാണം ഉടൻ: ജി.സുധാകരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എം.സി റോഡിൽ തകർച്ചയിലായ ഏനാത്ത് പാലത്തിന് പകരമായുള്ള ബെയ്്ലി പാലത്തിന്റെ നിർമാണം നാളെ തുടങ്ങുമെന്ന് മന്ത്രി ജി.സുധാകരൻ. സൈന്യവുമായി ഏനാത്ത് നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഏനാത്ത് പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ കഴിഞ്ഞദിവസം സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 

പാലത്തിനായി കല്ലടയാറിന്റെ ഇരുകരകളിൽ നിർമിച്ച അടിത്തറയുടെ ബലം സൈന്യം ഉറപ്പുവരുത്തി. ഇതിനെ യോജിപ്പിച്ചാണ് ബെയ്്്ലി പാലം വരുന്നത്. പാലത്തെ ബന്ധിപ്പിക്കുന്ന റോഡുകളുടെ പണിയും പൂർത്തിയായി. നിർമാണത്തിന് മുന്നോടിയായുള്ള സൈന്യത്തിന്റെ പ്രത്യേക പരിശീലനവും കഴിഞ്ഞു. മഴ കനത്താലും ജോലികൾക്ക് തടസമുണ്ടാകില്ലെന്നും ഏപ്രിൽ 15 ന് മുൻപായി പാലം ഗതാഗതത്തിനായി തുറന്നുനൽകുമെന്നും പൊതുമരാമത്ത് മന്ത്രി ആവർത്തിച്ചു. 

തകർച്ചയിലായ ഏനാത്ത് പാലത്തിന്റെ നിർമാണക്രമക്കേട് വിജിലൻസ് അന്വേണത്തിലൂടെ പുറത്തുവരുമെന്ന് മന്ത്രി വ്യക്തമാക്കി. കരാറിൽ തുടങ്ങി പൂർത്തീകരണം വരെയുള്ള കാര്യങ്ങൾ അന്വേഷണപരിധിയിൽ വരും. പാലത്തിന്റെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുന്നതിനുള്ള ജോലികളാണ് പുരോഗമിക്കുന്നതെന്നും ജി.സുധാകരൻ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :