പുനർനിർമാണം പൂർത്തിയായ ഏനാത്ത് പാലം 31ന് ഗതാഗത്തിനായി തുറന്നുകൊടുക്കും. ഗതാഗതമന്ത്രി ജി.സുധാകരനാണ് ഉദ്ഘാടനം നിർവഹിക്കുക. കുളക്കട ഭാഗത്താണ് ഉദ്ഘാടന ചടങ്ങ്.
കഴിഞ്ഞ ജനുവരി പത്തിനാണ് കൊല്ലം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന എം.സി. റോഡിലെ പ്രധാനപാലം തകർന്നത്. പാലത്തിലൂടെയുള്ള ഗതാഗതംനിരോധിച്ചതിനെ തുടർന്ന് വാഹനങ്ങൾ സമാന്തരറോഡുകളിലൂടെ വഴിതിരിച്ചുവിട്ടു. ചെറിയവാഹനങ്ങൾക്കുകടന്നുപോകാൻ ബെയ്്ലിപാലവും നിർമിച്ചു. ഏനാത്ത് പാലം ഗതാഗതത്തിന് തുറന്നുനൽകുന്നതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ.
സുരക്ഷ ഇടനാഴിപദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപചെലവഴിച്ചാണ് പാലം നിർമിച്ചത്. ബലക്ഷയം സംഭവിച്ച രണ്ടുതൂണുകൾ നീക്കംചെയ്ത് പൂതിയ തൂണുകൾ നിർമിച്ച് ബലപ്പെടുത്തിയാണ് പാലം തുറന്നുനൽകുന്നത്.