ലോകത്തിലെ എറ്റവും വലിയ മണല്‍ കൊട്ടാരത്തിനുളള ഗിന്നസ് റെക്കോര്‍ഡ് ഇന്ത്യയിലേക്ക്. ഒഡീഷയിലെ പുരി കടല്‍തീരത്ത് സുദര്ശന് പട്നായിക്കിന്റെ നേതൃത്വത്തിലുളള സംഘമാണ് ഭീമന് മണല്‍ കൊട്ടാരം ഒരുക്കിയത്. ലോക സമാധാനത്തിനായി ഒരു കൊട്ടാരം. അതും മണ്ണുകൊണ്ട് കടല്‍ തീരത്ത് . സുദര്ശന് പട്നായിക്കും 45 വിദ്യാര്‍ഥികളും ചേര്‍ന്ന് ഇൗ കളിവീടുണ്ടാക്കിയപ്പോള് തേടിവന്നത് എറ്റവും വലിയ മണല്‍ കൂടാരത്തിനുളള ഗിന്നസ് റെക്കോര്‍ഡ്.
2015 ല്‍ അമേരിക്കയിലെ മിയാമി ബീച്ചില്‍ നിര്‍മ്മിച്ച 45 അടി ഉയരമുളള മണല്‍ കൊട്ടാരത്തിന്റെ റെക്കോര്‍ഡാണ് 48 അടിയില്‍ തീര്‍ത്ത ഇൗ കൊട്ടാരത്തിനു മുന്നില്‍ തകര്‍ന്നത്. മണല്‍ ശില്പ നിര്‍മ്മാണത്തില്‍ വിദഗ്ധനായ സുദര്ശന് പട്നായിക്കിന് 2014 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. ഒന്‍പത് ദിവസമെടുത്ത് ഒരുക്കിയ ഇൗ കളിവീട് മണല്ശില്പ കലയുടെ വൈദഗ്ധ്യം വിളിച്ചോതുന്നതാണ്