സന്യാസിനിമാര്‍ക്ക് പ്രാര്‍ഥിക്കാന്‍ മാത്രമല്ല അസ്സലായി കുങ്ഫു ചെയ്യാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് ലഡാക്കിലെ ബുദ്ധ സന്യാസിനിമാര്‍. രാജ്യത്ത് സ്ത്രികള്‍ക്കെതിരെ അക്രമങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളെ കുങ്ഫു പഠിപ്പിച്ച് സ്വയരക്ഷയ്ക്ക് പ്രാപ്തരാക്കുകയാണ് ഇവരുടെ ലക്ഷ്യം.
19കാരിയായ ജിഗ്മെ വാങ്ചുക്ക് ലാമോയാണ് പെണ്‍കുട്ടിളെ കുങ്ഫു പഠിപ്പിക്കുന്ന സന്ന്യാസിനികളില്‍ പ്രധാനി. സ്ത്രികള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ സ്ഥാനം നല്കുന്ന ദ്രുക്പാ വംശപരമ്പരയില്‍പ്പെട്ട സന്യാസിനിമാരില്‍ ഒരാളാണ് ജിഗ്മേ.