ശശികലയ്ക്കു സുപ്രീം കോടതിയിൽനിന്നു തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിചാരണക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.
സുപ്രീം കോടതി വിധിയിൽ പറഞ്ഞ കാര്യങ്ങൾ ഇവ
∙ ശശികല നാലു വർഷം തടവു ശിക്ഷ അനുഭവിക്കണം. 10 കോടി രൂപ പിഴയും നൽകണം
∙ ശശികലയ്ക്കൊപ്പം വി.എൻ. സുധാകരൻ, ഇളവരശി എന്നിവർക്കും ഇതേശിക്ഷ
∙ ജയലളിത 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണു കേസ്
∙ കേസിൽ ബെംഗളൂരു പ്രത്യേക കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ നടപടിയാണു സുപ്രീം കോടതി റദ്ദാക്കിയത്.