E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

പരോള്‍ ലഭിച്ച വി.കെ.ശശികലയ്ക്ക് ചെന്നൈയില്‍ വന്‍ വരവേല്‍പ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പരോള്‍ ലഭിച്ച അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്ക് ചെന്നൈയില്‍ വന്‍ വരവേല്‍പ്പ്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് രാത്രി വൈകിയും ശശികലയെ കാണാനായി കാത്തുനിന്നത്. ചികിത്സയിലുള്ള ഭര്‍ത്താവ് നടരാജനെ ഇന്ന് സന്ദര്‍ശിക്കും. പരോള്‍ വൈകിപ്പിക്കാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ശ്രമിച്ചെന്ന് ടി.ടി.വി.ദിനകരന്‍ ആരോപിച്ചു. 

 രാത്രി പത്തുമണിയോടെ ചെന്നൈയിലെത്തിയ ശശികലയെ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും സ്വീകരിച്ചു. ബെംഗളൂരുവില്‍ നിന്നും റോഡുമാര്‍ഗമാണ് ടി.നഗറിലേക്ക് എത്തിയത്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കൂട്ടുപ്രതിയായി ജയിലില്‍ കിടക്കുന്ന ഇളവരശിയുടെ മകളുടെ വീട്ടിലാണ് പരോള്‍ കാലാവധി കഴിയുന്നതുവരെ താമസിക്കുക. ശശികലയുടെ വരവ് പ്രവര്‍ത്തകരുടെ ആവേശം കൂട്ടിയിട്ടുണ്ട്.  

ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഭര്‍ത്താവ് നടരാജനെ ഇന്ന് സന്ദര്‍ശിക്കും. വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കും തിരിച്ച് വീട്ടിലേക്കും മാത്രമേ യാത്ര പാടുള്ളൂ എന്ന് ഉപാധിയുണ്ട്. ടി.ടി.വി,ദിനകരനടക്കമുള്ള സംഘമാണ് ബെംഗളൂരുവിലെത്തി ശശികലയെ സ്വീകരിച്ചത്. ഭരണപക്ഷത്തുനിന്നും ആരെങ്കിലും ശശികലയെ കാണുമോ എന്ന ആശങ്ക ഇ.പി.എസിനും ഒപിഎസിനും ഉണ്ട്. ഭര്‍ത്താവിന്‍റെ ചികിത്സ മറയാക്കി ശശികല പരോളിലിറങ്ങിയതിലെ രാഷ്ട്രീയ തന്ത്രം കാത്തിരുന്നു തന്നെ കാണണം.