അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷ അനുഭവിക്കുന്നതിനു ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്കു ശശികല പുറപ്പെട്ടു. ജയിലിൽ തനിക്ക് ആവശ്യമായ പ്രത്യേക സജ്ജീകരണങ്ങൾ വേണമെന്നു ശശികല അധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജയിൽ അധികൃതർക്കു കത്തു നൽകി.
ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ വീട്ടിലുണ്ടാക്കിയ ഭക്ഷണം ലഭ്യമാക്കണം, വെസ്റ്റേൺ ശൈലിയിലുള്ള ടോയ്ലറ്റ്, 24 മണിക്കൂറും ചൂടുവെള്ളം, മിനറൽ വാട്ടർ എന്നിവ ജയിൽ മുറിയോടു ചേർന്നു വേണം.
പ്രത്യേക ജയിൽ മുറിയിൽ ടിവി, മിനറൽ വാട്ടർ, ഒരു സഹായി എന്നിവ ലഭ്യമാക്കണമെന്നും ശശികല ആവശ്യപ്പെട്ടതായാണു ജയിൽ അധികൃതരിൽനിന്നു ലഭിക്കുന്ന സൂചന.