E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 07:07 PM IST

Facebook
Twitter
Google Plus
Youtube

More in India

സഹകരണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് റിസര്‍വ് ബാങ്കിന് വിവരമില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കള്ളപ്പണ നിക്ഷേപമുള്ളതിനാലാണ് നോട്ട് മാറ്റുന്നതടക്കമുള്ള നടപടികളില്‍ നിന്ന് സഹകരണ ബാങ്കുകളെ വിലക്കിയതെന്ന റിസര്‍വ് ബാങ്കിന്‍റെ വാദം തെറ്റാണെന്ന് വിവരാവകാശ രേഖ. നോട്ട് അസാധുവാക്കിയതിനു ശേഷം സഹകരണബാങ്കുകള്‍ കള്ളപ്പണ നിക്ഷേപം നടത്തിയെന്ന് തെളിയിക്കുന്ന ഒരു രേഖയും ആര്‍.ബി.ഐ യുടെ പക്കലില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ആര്‍.ബി.ഐ വാദത്തിന് സമാനനിലപാടായിരുന്നു കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ സ്വീകരിച്ചത്. 

നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ നടപടി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍, സഹകരണ ബാങ്കുകളുള്‍പ്പെടെ എല്ലാ ബാങ്കുകള്‍ക്കും അസാധുനോട്ട് നിക്ഷേപിക്കുന്നതിനും മാറ്റുന്നതിനും അനുവാദം നല്‍കിയിരുന്നു. എന്നാല്‍, കള്ളപ്പണ നിക്ഷേപം, കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ആറു ദിവസത്തിനു ശേഷം നവംബര്‍ 14 ന്, സഹകരണബാങ്കുകള്‍ക്ക് അനുമതി നിഷേധിച്ചു. ഏതെങ്കിലും സഹകരണ ബാങ്കുകളില്‍ ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി തെളിയിക്കുന്ന തെളിവുകളോ വിവരങ്ങളോ റിസര്‍വ് ബാങ്കിന്‍റെ പക്കലില്ലായിരുന്നുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടുമുതല്‍ ഡിസംബര്‍ 10 വരെ സഹകരണബാങ്കുകളില്‍ യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്ന് വ്യക്തം.. 

നോട്ട് മാറ്റിവാങ്ങുന്നതിനും നിക്ഷേപിക്കുന്നതിനും സഹകരണബാങ്കുകള്‍ക്ക് അനുമതി നിഷേധിച്ചതിനെതിരെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുംബൈ സ്വദേശിയായ അനില്‍ ഗല്‍ഗലിയുടെ ചോദ്യത്തിന് ആര്‍.ബി.ഐ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.ജി റായ് ആണ് വിവരാവകാശനിയമപ്രകാരം മറുപടി നല്‍കിയത്. 

കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതിനാലാണ് സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറ്റിവാങ്ങുന്നതിന് അനുവാദം നിഷേധിച്ചതെന്ന ബി.ജെ.പി നേതാക്കളുടെ വാദത്തിനേറ്റ തിരിച്ചടിയാണ് ഈ രേഖ. സഹകരണ ബാങ്കുകള്‍ക്ക് അനുമതി നിഷേധിച്ചത് എന്ത് കാരണത്താലാണെന്ന് ആര്‍.ബി.ഐയും കേന്ദ്രസര്‍ക്കാരും ഇനി വ്യക്തമാക്കേണ്ടതുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :