E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

കേന്ദ്രപദ്ധതി നടത്തിപ്പിലെ അപാകതകള്‍ പരിശോധിക്കുമെന്ന് പിഎസി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേന്ദ്രസര്‍ക്കാരിന്‍റെ ശുചിത്വഭാരതം, ആദര്‍ശ് ഗ്രാമപദ്ധതി നടത്തിപ്പിലെ അപാകതകളെക്കുറിച്ച് പരിശോധിക്കാന്‍ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി തീരുമാനം. സി.എ.ജിയും കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇക്കാര്യം പരിശോധിക്കുമെന്ന് പി.എ.സി. ചെയര്‍മാന്‍ കെ.വി.തോമസ് ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രശ്നം പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തും. ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമത്തിലെ ശുചിമുറി നിര്‍മാണത്തിലെ അപാകതയെക്കുറിച്ചുള്ള മനോരമ ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. 

വാരാണസിയിലെ നാഗേപൂര്‍ ഗ്രാമത്തിലെ ഫൈബര്‍ ശുചിമുറി നിര്‍മാണത്തിലെ അപാകതകളാണ് മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്നത്. ഗുജറാത്തിലെ കരാറുകാരന്‍ സ്ഥാപിച്ച ഫൈബര്‍ ശുചിമുറികള്‍ കാറ്റത്ത് മറിഞ്ഞുവീണതിന്‍റെയും ഉപയോഗിച്ചയാള്‍ക്ക് പരുക്കേറ്റതിന്‍റെയും കഥകള്‍ നാഗേപൂരിലെ നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. ആദര്‍ശ് ഗ്രാമപദ്ധതി പ്രകാരം പ്രധാനമന്ത്രി ദത്തെടുത്ത നാഗേപൂരിലെ സ്ഥിതി ഗൗരവമേറിയതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പി.എ.സി. ചെയര്‍മാന്‍ കെ.വി.തോമസ് പറഞ്ഞു. 

പരസ്യം നല്‍കിയതുകൊണ്ടുകാര്യമില്ലെന്നും പദ്ധതി കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

വേനല്‍ക്കാലത്ത് ചുട്ടുപൊള്ളുന്ന ഉത്തരേന്ത്യയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത ഫൈബര്‍ ശുചിമുറി നിര്‍ദേശിച്ചത് ആരെന്നതടക്കം പദ്ധതി നടത്തിപ്പിലെ മുഴുവന്‍ അപാകതകളും പരിശോധിക്കപ്പെടും. വീഴ്ച കണ്ടെത്തിയാല്‍ കേന്ദ്രസര്‍ക്കാരിനു രാഷ്ട്രീയമായും അതു വെല്ലുവിളിയാകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :