നോട്ട് അസാധുവാക്കലില്‍ പ്രധാനമന്ത്രിയോട് വിശദീകരണം ആരായുമെന്ന് കെ.വി.തോമസ്. ചെയര്മാന് എന്ന നിലയില്‍ ഇക്കാര്യത്തിലുള്ള അവകാശം വിനിയോഗിക്കും. ഇത് പ്രധാനമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനല്ല, സത്യം പുറത്തുവരാനാണ്. നോട്ടസാധുവാക്കല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രധാനമന്ത്രി കൈക്കൊണ്ട തീരുമാനമാണെന്നും കെ.വി.തോമസ് പറഞ്ഞു
പാര്‍ട്ടി ശക്തിപ്പെടുത്താന്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയേ പറ്റൂ. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രസിഡന്റിനു പകരം കെപിസിസിക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വരണമെന്നും കെ.വി തോമസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.