E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 07:55 PM IST

Facebook
Twitter
Google Plus
Youtube

More in India

വിജയ് മല്യയെ വഴിവിട്ടു സഹായിച്ചത് മൻമോഹനും ചിദംബരവും: ബിജെപി; കത്തുകൾ ബിജെപി പുറത്തുവിട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vijay-mallya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ന്യൂഡൽഹി ∙ വിവാദ വ്യവസായി വിജയ് മല്യയെ വഴിവിട്ടു സഹായിച്ച് ബാങ്ക് വായ്പ ലഭ്യമാക്കിയതിന്റെ ഉത്തരവാദിത്തം അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും ധനമന്ത്രി പി.ചിദംബരത്തിനുമാണെന്നു ബിജെപി വക്താവ് സംപിത് പാത്ര ആരോപിച്ചു. സഹായം ആവശ്യപ്പെട്ടു വിജയ് മല്യ മൻമോഹൻ സിങ്ങിനു കത്തയച്ചതിന്റെയും തുടർന്നു വായ്പ ലഭ്യമായതിന്റെയും രേഖകൾ ബിജെപി പുറത്തുവിട്ടു. 

സഹായത്തിനു നന്ദിയും ആശ്വാസവും പ്രകടിപ്പിച്ചു മല്യ 2011 നവംബറിൽ മൻമോഹൻ സിങ്ങിന് അയച്ച കത്തും സംപിത് പാത്ര പരസ്യമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് എൻഒസി ലഭിക്കാൻ സഹായം അഭ്യർഥിച്ചു വിജയ് മല്യ 2013 മാർച്ചിൽ ധനമന്ത്രി ചിദംബരത്തിനയച്ച കത്തും ബിജെപി ആരോപണത്തിന് ആധാരമാക്കി. 

മൻമോഹൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറി പുലോക് ചാറ്റർജി ഫയലുകൾ സോണിയ ഗാന്ധിയുടെ വസതിയിലേക്കു കൊണ്ടുപോയിരുന്നതിനാൽ അഴിമതിയിൽ പങ്കുണ്ടായിരുന്നോയെന്നു സോണിയയും രാഹുലും വ്യക്തമാക്കണമെന്നും സംപിത് പാത്ര ആവശ്യപ്പെട്ടു. 

വഴിവിട്ടു സഹായിച്ചില്ലെന്ന് മൻമോഹനും ചിദംബരവും 

ന്യൂഡൽഹി ∙ കിങ്ഫിഷർ ഗ്രൂപ്പിനെയും വിജയ് മല്യയെയും വഴിവിട്ടു സഹായിച്ചിട്ടില്ലെന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുൻ ധനമന്ത്രി പി.ചിദംബരവും. സർക്കാരിന്റെ സഹായം തേടി മല്യ നൽകിയ കത്തു നിയമാനുസൃതം ബന്ധപ്പെട്ട വകുപ്പിനു കൈമാറുക മാത്രമാണു ചെയ്തത്. 

വ്യവസായി സമൂഹത്തിൽനിന്നു നിരന്തരം ലഭിക്കുന്ന കത്തുകൾക്കുമേൽ സ്വീകരിക്കാറുള്ള നടപടി മാത്രമാണ് ഇക്കാര്യത്തിലുമുണ്ടായത്. സമാനമായ മറ്റു കത്തുകൾ കൂടി പുറത്തുവിടുക – ബിജെപി ഉന്നയിച്ച ആരോപണത്തിനു മറുപടിയായി ഇരുവരും പറഞ്ഞു. ഇതേസമയം, മല്യയെ ബിജെപിയും എൻഡിഎ സർക്കാരുമാണു മനസ്സറിഞ്ഞു സഹായിച്ചു കൊണ്ടിരിക്കുന്നതെന്ന പ്രത്യാരോപണവുമായി കോൺഗ്രസും രംഗത്തെത്തി. 

ഇന്ത്യയിലെ ബാങ്കുകൾക്ക് 9,000 കോടി രൂപ നൽകാനുള്ളപ്പോഴാണു മല്യ ഇംഗ്ലണ്ടിലേക്കു മുങ്ങിയത്. സിബിഐ കേസുമുണ്ടായിരുന്നു. പാസ്പോർട്ട് കണ്ടുകെട്ടാനോ അറസ്റ്റ് ചെയ്യാനോ തയാറാകാതിരുന്ന സർക്കാരാണ് യഥാർഥ പ്രതി. 

രാജ്യം വിടുന്നതിനു മുൻപ് ഇന്ത്യയിലും വിദേശത്തുമുള്ള അക്കൗണ്ടുകളിൽ മല്യയ്ക്കു കോടിക്കണക്കിനു രൂപ ലഭിച്ചു. ഇതു തടയാനോ കടം ഈടാക്കാനോ നടപടിയുണ്ടായില്ല. 

കോൺഗ്രസ് ഉന്നയിച്ച ചോദ്യങ്ങൾ: 

∙ ഇന്ത്യ വിടാൻ മല്യയെ ഉപദേശിച്ചതു സർക്കാരിലെ ഉന്നതോദ്യോഗസ്ഥ‌നായിരുന്നോ? 

∙ മല്യയെ രാജ്യസഭാ എംപിയാക്കാൻ 2010ൽ ബിജെപി വോട്ട് ചെയ്തതെന്തുകൊണ്ട്? 

∙ സാമ്പത്തിക കുറ്റവാളിയായിരിക്കേ മല്യയ്ക്കു നാട്ടിലും മറുനാട്ടിലും പണം നൽകിയവർക്കെതിരെ എന്തു നടപടിയെടുത്തു? 

∙ മല്യയെ ഇംഗ്ലണ്ടിൽനിന്നു വിട്ടുകിട്ടാൻ നടപടിയെടുക്കാത്തതെന്ത്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :