തിരുപ്പതി തിരുമല തീർഥാടനത്തിനു മാതാപിതാക്കൾക്കൊപ്പമെത്തിയ അഞ്ചു വയസുകാരിയെ അജ്ഞാതൻ തട്ടിക്കൊണ്ടുപോയി. ഇതിന്റെ സസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആന്ധ്രാ സ്വദേശികളായ മഹാത്മയുടേയും വരലക്ഷ്മിയുടേയും മകൾ നവ്യശ്രീയെയാണു തട്ടിക്കൊണ്ടു പോയത്.
തീർഥാടകരുെട വിശ്രമകേന്ദ്രത്തിലാണു സംഭവം. രാവിലെ ഏരയോടെ ഇവിടേയ്ക്ക് എത്തുന്ന ഒരാൾ കുട്ടിയെ തോളത്തെടുത്തു നീങ്ങുന്നതാണു ദൃശ്യങ്ങളിലുള്ളത്. ആളെ തിരിച്ചറിയാതിരിക്കുന്നതിനും കുട്ടിയെ മറ്റാരും കാണാതിരിക്കുന്നതിനുംവേണ്ടി തലയിലൂടെ ഒരു പുതപ്പിട്ടു മൂടിയിട്ടുണ്ട്. പുതപ്പിനുള്ളിലായതിനാൽ കുട്ടിയെ കൊണ്ടുപോകുന്നത് ആരും കണ്ടുമില്ല.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഞ്ഞ ടീഷർട്ടും നീല ജീൻസും ധരിച്ച ഒരാളാണു കുട്ടിയെ കൊണ്ടുപോകുന്നെന്നാണു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്.