ആര്.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മൂന്നായി പിളര്‍ന്ന അണ്ണാ ഡിഎംകെയ്ക്കു പുറമേ ഡിഎംകെയും ബിജെപിയും ജനക്ഷേമ മുന്നണിയും പിഎംകെയും ഇത്തവണ മല്‍സര രംഗത്തുണ്ടാകും.
ജയലളിതയുടെ യഥാര്‍ഥ പിന്‍ഗാമി ആരെന്നു തെളിയിയ്ക്കാനുള്ള വേദി കൂടിയാണ് അണ്ണാ ഡിഎംകെയിലെ ശശികല പക്ഷത്തിനും ഒപിഎസ്സിനും ദീപ ജയകുമാറിനും ആര് കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്. ദീപയ്ക്ക് മണ്ഡലത്തില്‍ നേരിയ മുന്‍ തൂക്കം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ശശികല പക്ഷത്തിന്റെ ആലോചന. ഒരു പക്ഷെ അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന് തന്നെ സ്ഥാനാര്‍ഥിയായേയ്ക്കും. മുതിര്‍ന്ന നേതാവ് ഇ. മദുസൂധനനെ സ്ഥാനാര്‍ഥിയാക്കാനാണ് ഒ.പി.എസ് പക്ഷം ആലോചിയ്ക്കുന്നത്. കഴിഞ്ഞ തവണ ജയലളിതയെ എതിരിട്ട സിംല മുത്തുചോഴന്‍ തന്നെയാകും ഡിഎംകെ സ്ഥാനാര്‍ഥി. ബിജെപിയും ഇത്തവണ ആര്. കെ നഗറില്‍ മല്‍സരിയ്ക്കും. ബിജെപിയ്ക്കു പുറമേ ജനക്ഷേമ മുന്നണിയും പിഎംകെയും കൂടി കളത്തിലിറങ്ങുന്നതോടെ പോരാട്ടം കനക്കുമെന്നുറപ്പ്.