E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday November 20 2017 07:09 PM IST

Facebook
Twitter
Google Plus
Youtube

അഴിമതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന ബില്‍ പ്രതിഷേധത്തിനിടെ നിയമസഭയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഴിമതിക്കേസുകളില്‍ അന്വേഷണത്തിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യവസ്ഥചെയ്യുന്ന വിവാദ ബില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ രാജസ്ഥാന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ മാത്രമല്ല ബിജെപി എംഎല്‍എമാരും ബില്ലിനെതിരെ രംഗത്തെത്തിയതോടെ വസുന്ധരാ രാജെ സര്‍ക്കാര്‍ വെട്ടിലായിരിക്കുകയാണ്. രാജ്ഭവിനിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സച്ചിന്‍ പൈലറ്റിനെ പൊലീസ് അറസ്റ്റുചെയ്തു. ബില്‍ പിന്‍വലിക്കണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. 

മന്ത്രിമാര്‍, എംഎല്‍എമാര്‍,ജഡ്ജിമാര്‍,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള പരാതികളില്‍ അന്വേഷണങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് വ്യവസ്ഥചെയ്യുന്ന വിവാദ ബില്‍ രാജസ്ഥാന്‍ നിയമസഭയില്‍ അവതരിപ്പിച്ചത് നാടകീയരംഗങ്ങള്‍ക്കും ശക്തമായ പ്രതിഷേധങ്ങള്‍ക്കുമിടെയാണ്. ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയ ബില്‍ സഭയുടെ പരിഗണനയ്ക്ക് വെച്ചപ്പോള്‍ കോണ്‍ഗ്രസ് എം.എല്‍എമാര്‍ ഇറങ്ങപ്പോയി. ബില്ലിനെക്കുറിച്ച് അവ്യക്തകളുണ്ടെന്നും വിശദമായ ചര്‍ച്ചകള്‍വേണമെന്നും ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാരായ ഘനശ്യാം തിവാരിയും ഭവാനി സിങ് രജാവത്തും സഭ ബഹിഷ്ക്കരിച്ചതോടെ വസുന്ധരാരാജെ സര്‍ക്കാര്‍ വെട്ടിലായി. ബഹളത്തെത്തുടര്‍ന്ന് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. നിയമസഭയ്ക്കുമുന്നില്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. അഴിമതിയുമായി ബന്ധപ്പെട്ട പരാതി പൊലീസിനു ലഭിച്ചാലും അന്വേഷിക്കണമെങ്കില്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ബില്ലിലുള്ളത്. പരാതിക്കാരന്‍ കോടതിയെ സമീപിച്ചാലും കേസെടുക്കണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണം. അരോപണ വിധേയരുടെ വിവരങ്ങള്‍, ഫോട്ടോ, കുടുംബപശ്ചാത്തലവും പദവിയും സംബന്ധിച്ച പരാമര്‍ശങ്ങള്‍ എന്നിവ മാധ്യമങ്ങള്‍ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കാന്‍ പാടില്ല.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.