E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

കർഷക പ്രശ്നങ്ങൾ : തമിഴ്നാട്ടിലെ ബന്ദ് ജനജീവിതത്തെ ബാധിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ ഡി.എം.കെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ആഹ്വാനം ചെയ്ത ബന്ദ് ഭാഗികമാണ്. ചെന്നൈ നഗരത്തില്‍ കാര്യമായ പ്രതികരണമില്ലെങ്കിലും തെക്കന്‍ തമിഴ്നാട്ടില്‍ ബന്ദ് ജനജീവിതത്തെ ബാധിച്ചു. പ്രതിഷേധ പ്രകടനം നടത്തിയ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ.സ്റ്റാലിനെ അറസ്റ്റ് ചെയ്ത് നീക്കി‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിത കാല സമരവും തുടരുകയാണ്. 

കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക, വിളകള്‍ക്ക് താങ്ങുവില നിശ്ചയിയ്ക്കുക, നദീ സംയോജന പദ്ധതി നടപ്പാക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡിഎംകെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് ആഹ്വാനം ചെയ്തത്. തഞ്ചാവൂരിലെ തിരുവാരൂരില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഡിഎംകെ വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ സ്റ്റാലിനെയും മുന്‍ കേന്ദ്രമന്ത്രി ടി. ആര്‍ ബാലുവിനെയും പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. തമിഴ്നാട്ടിലെ ഏറ്റവും വലിയ പച്ചക്കറി മാര്‍ക്കറ്റുകളിലൊന്നായ കോയന്പേട് മാര്‍ക്കറ്റ് അടഞ്ഞു കിടക്കുകയാണ് എന്നതൊഴിച്ചാല്‍ ചെന്നൈ നഗരത്തെ ബന്ദ് ബാധിച്ചിട്ടില്ല. എന്നാല്‍ തെക്കന്‍ ജില്ലകളായ തഞ്ചാവൂര്‍ , ഡിണ്ടിഗല്‍ , തിരുച്ചിറപ്പള്ളി, പുതുക്കോട്ട എന്നിവിടങ്ങളിലെ കടകന്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ഡിഎംകെയ്ക്കൊപ്പം സിപിഎമ്മും സിപിഐയും സഖ്യകക്ഷിയായ കോണ്‍ഗ്രസും ചേര്‍ന്ന് നഗരത്തിന്‍റെ വിവിധ ഇടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. 

ശമ്പളകമ്മീഷന്‍ രൂപവല്‍ക്കരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അനിശ്ചിത കാല സമരം നടത്തുകയാണ്. എന്നാല്‍ വലിയൊരു വിഭാഗം സമരത്തില്‍ നിന്നു വിട്ടു നില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :