അണ്ണാ ഡിഎംകെയിലെ ഉള്പ്പോരില് പരാജയം സമ്മതിച്ച് ടിടിവി ദിനകരന് . വിളിച്ചു ചേര്‍ത്ത എം.എല്‍എമാരുടെ യോഗം റദ്ദാക്കിയെന്നും സഹോദരങ്ങളുമായി തര്‍ക്കത്തിനില്ലെന്നും ദിനകരന് അറിയിച്ചു. ദിനകരനെതിരെ ഡല്‍ഹി പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിടതിന് പിന്നാലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തില്‍ അണ്ണാ ഡിഎംകെ നേതാക്കള്‍ യോഗം ചേര്‍ന്നു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.
ഒപിഎസ് ഇപിഎസ് വിഭാഗങ്ങള്‍ യോജിച്ച് പോകാന്‍ ധാരണയാവുകയും തനിയ്ക്ക് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതിരിയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് തോല്‍വി സമ്മതിച്ച് ദിനകരന് പിന്‍വാങ്ങിയത്. സഹേദരങ്ങളുമായി തര്‍ക്കത്തിനില്ലെന്നും പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രതിസന്ധിയുണ്ടാകാതിരിയ്ക്കാനാണ് തീരുമാനമെന്നും ദിനകരന് പറഞ്ഞു.
കൈക്കൂലി കേസില്‍ ദിനകരനെതിരെ ഡല്‍ഹി പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിനു പിന്നാലെ മുഖ്യമന്ത്രി പളനിസാമിയും മന്ത്രിമാരും യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി. ഒപിഎസുമായി യോജിച്ച് പോകാന്‍ കഴിഞ്ഞ ദിവസം തന്നെ ഇവര്‍ ധാരണയിലെത്തിയിരുന്നു. പനീര്‍സെല്‍വം വിഭാഗവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ലയന പ്രഖ്യാപനം ഔദ്യോഗികമായി നടത്താനൊരുങ്ങുകയാണ് പളനിസാമിയും കൂട്ടരും. ഭൂരിഭാഗം എം.എല്‍എമാരും ഇപ്പോള്‍ പളനിസാമിയ്ക്കൊപ്പമുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സ്പീക്കര്‍ പി. ധനപാലന് പ്രതിപക്ഷ നേതാവ് എം. കെ സ്റ്റാലിന് കത്ത് നല്കി.