ഇന്ത്യയുടെ സാംസ്കാരികത്തനിമ വ്യക്തമാക്കി അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൽചറൽ സെന്ററിൽ നടന്നുവരുന്ന യുഎഇ-ഇന്ത്യാ ഫെസ്റ്റിനു സമാപനം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപരിപാടികളും ഭക്ഷണ ശാലകളുമായിരുന്നു ഫെസ്റ്റിന്റെ പ്രധാന ആകര്ഷണങ്ങള്.
നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാല സ്വാമി, ഗായകൻ നരേഷ് അയ്യർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കലാവിരുന്ന്. നൃത്ത, സംഗീത പരിപാടികള്‍ക്ക് പുറമെ മാജിക്കും പയ്യന്നൂര്‍ ഗ്രാമം കോല്‍ക്കളിയും മേളയ്ക്ക് പൊലിമ പകര്‍ന്നു.
ഗ്രാമങ്ങളിലെ തനത് രുചിക്കൂട്ടുകൾ നിരത്തിയുള്ള നാടൻ വിഭവങ്ങളൊരുക്കി തട്ടുകടകളായിരുന്നു മറ്റൊരു ആകർഷണം. ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ഫാഷന്‍ ഉല്പന്നങ്ങള്, പുസ്തകങ്ങള്‍ തുടങ്ങിയ സ്റ്റാളുകളിലും നല്ല തിരക്കുണ്ടായിരുന്നു. യു.എ.ഇ-ഇന്ത്യാ ബന്ധം കരുത്തുറ്റതാക്കും വിധം സ്വദേശി പങ്കാളിത്തം ഉല്‍സവത്തിന് തിളക്കംകൂട്ടി.