E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കാർഡുള്ളവർക്ക് ചികിത്സ ലഭ്യമാക്കേണ്ടത് ഇൻഷുറൻസ് കമ്പനികളുടെ കടമ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 ഹെൽത്ത് ഇൻഷൂറൻസ് കാർഡുള്ള രോഗികൾക്ക് ചികിത്സ ലഭ്യമാക്കേണ്ടത് ഇൻഷൂറൻസ് കമ്പനികളുടെ ബാധ്യതയാണെന്ന് ഹെൽത്ത് അതോറിറ്റി അധികൃതർ. നിയമം പാലിച്ചു ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമായിട്ടും ക്ലിനിക്കുകളും ആശുപത്രികളും ചികിത്സ നിഷേധിക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം.

ഇടത്തരം വരുമാനക്കാരായ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡുണ്ടായിട്ടും ചികിത്സാ സേവനങ്ങൾ ലഭിക്കുന്നില്ലെന്നാണ്  അതോറിറ്റിയിൽ ലഭിച്ച പരാതി. ആവശ്യമായ ചികിത്സാ സേവനങ്ങൾ നൽകാതെ രോഗികളെ പ്രയാസപ്പെടുത്തുന്ന കമ്പനികളുടെ വിഷാദാശംങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്ന് ഹെൽത്ത് അതോറിറ്റി സാമ്പത്തിക വകുപ്പ് തലവൻ ഡോ . ഹൈദർ അലിയൂസുഫ് അറിയിച്ചു.

കാർഡ് കൈവശമുള്ള രോഗിക്ക് ചികിൽസയിനത്തിൽ പണം ചെലവായിട്ടുണ്ടെകിൽ അത് കമ്പനികൾ  അടയ്‌ക്കണം. കമ്പനിയുമായി കരാർ രൂപപ്പെടുത്തി മൂന്നാഴ്ച കഴിഞ്ഞിട്ടും നടപടികൾ പൂർത്തിയായിട്ടില്ല എന്ന് പറഞ്ഞു ആശുപത്രികൾക്കും ക്ലിനിക്കുകളും രോഗികളിൽ നിന്നും പണം ഈടാക്കുകയാണ് ചെയ്തത്. കരാർ കാലം നോക്കി കമ്പനികളിൽ നിന്നും പണം തിരിച്ചുപിടിക്കാനാണ് അതോറിറ്റിയുടെ തീരുമാനം

ഗാർഹിക തൊഴിലാളികൾ അടക്കമുള്ള ഇടത്തരം വരുമാനക്കാർക്കാണ് ചികിത്സാ സേവനങ്ങൾ നിഷേധിക്കപ്പെട്ടതെന്നും ഡോ. ഹൈദർ സൂചിപ്പിച്ചു. ഇൻഷൂറൻസ് കമ്പനികളുടെ പേരുകൾ ആരോഗ്യ സ്ഥാപനങ്ങളുടെ പട്ടികയിൽ ഉണ്ടായിട്ടും ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് അതോറിറ്റിയിൽ ലഭിച്ച പത്ത് പരാതികളിലുണ്ട്. കമ്പനികൾ  നടപടികൾ വൈകിപ്പിച്ചതുമൂലം ചികിത്സാ ലഭിക്കാത്തർക്ക് അവർ അടച്ചപണം തിരിച്ചു നൽകണം. ഇൻഷൂറൻസ് പാക്കേജുകൾക്ക് അനുസരിച്ചുള്ള ചികിത്സാ സേവനങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നകാര്യവും അധികൃതർ പരിശോധിക്കും.

അവകാശങ്ങൾ ഹനിക്കപ്പെട്ടതായി ബോധ്യപെട്ടവർക്കു അതോറിറ്റിയുടെ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തി പരാതിപ്പെടാമെന്ന് ഡോ. അൽയൂസുഫ് സൂചിപ്പിച്ചു. 40 ലക്ഷം പേർക്ക് ഇൻഷൂറൻസ് പരിരക്ഷ നൽകുന്ന പദ്ധതി കമ്പനികൾക്ക് ജോലിഭാരമായിട്ടുണ്ട്. അതുമൂലമുള്ള അപാകതകൾ പരിഹരിക്കും. അടിസ്ഥാന പാക്കേജുകൾ സ്വീകരിച്ചവർ ആദ്യം അതതു ക്ലിനിക്കുകളിൽ ചികിത്സാ തേടണമെന്ന് അദ്ദേഹം നിർദേശിച്ചു.അടിയന്തര സാഹചര്യങ്ങളിൽ രോഗിക്ക് ചികിത്സ നൽകണം. ചികിത്സാലയങ്ങൾ വിവരം നൽകിയാൽ  ഇഷൂറൻസ് കമ്പനികൾ 24 മണിക്കൂറിനകം ചികിത്സയ്ക്കുള്ള അനുമതി നിൽകിയിരിക്കണമെന്നാണ് നിയമം.

കാർഡിൽ രേഖപ്പെടുത്തിയ സേവങ്ങളിൽ ക്ലിനിക്കുകള്ക്ക് സംശയം ഉണ്ടെകിൽ കമ്പനികളിൽ വിളിച്ചു കൃത്യത വരുത്തുകയാണ് വേണ്ടതെന്നു ഇൻഷൂറൻസ് കമ്പനി നടത്തിപ്പുകാർ പ്രതികരിച്ചു..

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :