കുവൈത്തില്‍ വിദേശികള്‍ക്കുള്ള ചികിത്സാ ഫീസ് വര്‍ധിപ്പിക്കും. ചികിത്സാ നിരക്ക് വര്‍ധന സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശകള്‍ അടിസ്ഥാനപ്പെടുത്തിയാണ് നിരക്ക് വര്‍ധനയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികള്‍ക്കുള്ള നിരക്ക് വര്‍ധിപ്പിച്ചാലും സ്വകാര്യമേഖലയില്‍ സമാന സേവനത്തിന് ഈടാക്കുന്ന നിരക്കിനേക്കാള്‍ കുറവായിരിക്കുമെന്നാണ് സൂചന. ചികിത്സാ മേഖലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തുന്ന നൂതന സംവിധാനങ്ങളുടെ ചെലവുമായി പൊരുത്തപ്പെടാത്ത നിരക്കാണ് നിലവിലുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലെ വിവിധ സേവനത്തിന് നാമമാത്ര തുകയേ ഈടാക്കുന്നുള്ളൂവെന്നും ഇത് പരിഷ്കരിച്ച് കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കുന്നു. അത്യാഹിതം, അപകടം തുടങ്ങി അടിയന്തര സാഹചര്യങ്ങളില്‍ ഇപ്പോഴും സൗജന്യ ചികിത്സയാണ് നല്‍കിവരുന്നത്. റേഡിയേഷന് ചികില്‍സയുടെ ചെലവിനേക്കാള്‍ അമ്പത് ശതമാനം കുറവാണ് ഈടാക്കുന്ന തുക. ലബോറട്ടറി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന തുക സംബന്ധിച്ച് വ്യക്തമായ പഠനം നടത്തിയ ശേഷമാണ് പുതിയ നിരക്ക് നിര്‍ദേശിച്ചതെന്നും സമിതി വ്യക്തമാക്കി.