തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിന് ഒമാനില്‍ പ്രത്യേക കോടതി രൂപീകരിക്കുന്നു. ഈ വര്‍ഷം തന്നെ പുതിയ കോടതികള്‍ നിലവില്‍ വരുമെന്ന മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം അവസാനം അവതരിപ്പിച്ച തന്ഹീദ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരമാണ് തൊഴില്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതി രൂപീകരിക്കാനുള്ള തീരുമാനം. തൊഴില്‍ സംബന്ധിയായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ കോടതി സ്ഥാപിക്കുന്നത്. തൊഴില്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് കാലതാമസം എടുക്കുന്നത് പല കന്പനികളുടെയും പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. പ്രത്യേക കോടതി വരുന്നതോടെ ഈ പ്രതിസന്ധി ഇല്ലാതാകും. നിലവില്‍ രണ്ടു വര്‍ഷം വരെയാണ് പലപ്പോഴും തൊഴില്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിന് വേണ്ടി വരുന്നത്. പുതിയ കോടതി സ്ഥാപിക്കുന്നതോടെ വെറും ഏഴുമാസം കൊണ്ട് ഇത്തരം കേസുകള്‍ തീര്‍പ്പാക്കാം. നേരത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ നിന്ന് പ്രത്യേക കോടതി വേണമന്ന ആവശ്യം ഉയര്‍ന്നിരുന്നു. വന്‍കിട കമ്പനികളായിരുന്നു ആവശ്യം പ്രധാനമായും ഉന്നയിച്ചിരുന്നത്.