പക്ഷിപ്പനി ഭീതിയെത്തുടര്‍ന്ന് ഇന്ത്യയില്‍നിന്നുള്ള കോഴി, മുട്ട ഇറക്കുമതി സൗദി അറേബ്യ താല്‍ക്കാലികമായി നിരോധിച്ചു. ലോകാരോഗ്യ സംഘടന പക്ഷിപ്പനി മുന്നറിയിപ്പു നല്കി ഒരു മാസത്തിനുള്ളിലാണ് സൗദി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജീവനുള്ള പക്ഷികള്‍, കോഴിക്കുഞ്ഞുങ്ങള്‍, മുട്ടകള്‍ എന്നിവയുടെ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി സൗദി പരിസ്ഥിതി മന്ത്രാലയം നിരോധിച്ചതായി കഴിഞ്ഞ ദിവസം പൗള്‍ട്രി കയറ്റുമതിക്കാര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരില്‍നിന്ന് ഔദ്യോഗിക അറിയിപ്പു ലഭിച്ചു.
ഇത്തരം താല്‍ക്കാലിക നിരോധനങ്ങള്‍ മൂന്നു മാസത്തിനു ശേഷം പരിശോധനകള്‍ക്കു വിധേയമായി പിന്വലിക്കാറുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍നിന്നു പൗള്‍ട്രി ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി. സൗദിയുടെ നടപടിയുടെ ചുവടുപിടിച്ചു മറ്റു രാജ്യങ്ങളും നിരോധനം ഏര്‍പ്പെടുത്തുമോ എന്ന ആശങ്കയിലാണ് ഇന്ത്യയിലെ കയറ്റുമതി സ്ഥാപനങ്ങള്‍.