മസ്കത്ത്: ഒമാനിലെ ഇന്ത്യാക്കാരുടെ അംഗീകൃത സംഘടനയായ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ഡോ. സതീഷ് നമ്പ്യാരുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ കമ്മിറ്റിയെ ഐക്യകണ്ഠേന വീണ്ടും തിരഞ്ഞെടുത്തു. ദാര്‍സൈത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ആസ്ഥാനത്ത് നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് വരുന്ന രണ്ടു വര്‍ഷത്തേക്കുള്ള കമ്മിറ്റിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്.
സി എം സര്‍ദാര്‍ വൈസ് ചെയര്‍മാനും ബാബു രാജേന്ദ്രന് ജനറല്‍ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. പി എം ജാബിര്‍ സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറിയായി തുടരും. ഒമാന്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച സ്ഥലത്ത് ക്ലബ്ബിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആസ്ഥാനം പണിയുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ഡോക്ടര്‍ സതീഷ് നമ്പ്യാര്‍ പറഞ്ഞു. ദേശ ഭാഷകള്‍ക്ക് അതീതമായി പ്രവാസി സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നല്കിയ സേവനമാണ് വീണ്ടും സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാന്‍ സാഹചര്യമൊരുക്കിയതെന്ന് പി എം ജാബിര്‍ പറഞ്ഞു.
അംഗബലത്തില്‍ ഗള്‍ഫിലെ തന്നെ ഏറ്റവും വലിയ അംഗീകൃത സംഘടനയായ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ഒമാന്റെ കീഴില്‍ വിവിധ സംസ്ഥാനത്തു നിന്നുള്ളവര്‍ക്കായി 22 ഭാഷാ വിഭാഗങ്ങളം സലാല, സൊഹാര്‍ എന്നിവിടങ്ങളില്‍ ശാഖകളുമുണ്ട്.