മസ്കത്ത്: അറബ് മേഖലയില്‍ ശമ്പള വര്‍ധനയില്‍ ഒമാന്‍ ഒന്നാം സ്ഥാനത്ത്. ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്ഗനൈസേഷന് 'ടച്ച് സ്റ്റോണ്‍' വെബ്സൈറ്റില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോക രാജ്യങ്ങളില്‍ ഒമാന്‍ ഒമ്പതാം സ്ഥാനത്താണ്.
അടിസ്ഥാന ശമ്പളത്തില്‍ ഉണ്ടായ വര്‍ധനവാണ് ഒമാന്‍ പ്രഥമ സ്ഥാനം സമ്മാനിച്ചത്. വാര്‍ഷിക കണക്കുപ്രകാരം 7.2 ശതമാനം ഉയര്‍ച്ചയാണ് ശമ്പള നിരക്കിലുണ്ടായത്. അറബ് രാജ്യങ്ങളില്‍ ഈജിപ്ത് ആണ് രണ്ടാം സ്ഥാനത്ത്. 6.8 ശതമാനമാണ് ഈജിപ്തിലെ വര്‍ധന. 6.3 ശതമാനം വര്‍ധനയോടെ സഊദി അറേബ്യ മൂന്നാം സ്ഥാനത്തുമെത്തി. ആഗോള തലത്തില്‍ 14.4 ശതമാനം വര്‍ധനയോടെ തജികിസ്ഥാന്‍ ഒന്നാം സ്ഥാനത്താണ്.