ഉലയയില്‍ ടാക്സി ഡ്രൈവറായ കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി കുയ്യോടിയില്‍ അഹ്മദിന്‍െറ മകന് സുല്‍ഫീക്കർ (45) ഹൃദയാഘാതം മൂലം നിര്യാതനായി. ഇന്നലെ (തിങ്കളാഴ്ച) വൈകീട്ട് ശുമൈസി ആശുപത്രിയിലായിരുന്നു മരണം. ഞായറാഴ്ച രാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ സ്വകാര്യ ക്ളിനിക്കില്‍ പ്രവേശിപ്പിച്ചതാണ്.
23 വര്‍ഷമായി റിയാദിലുണ്ട് . ഉമ്മ: ഖദീജ. ഭാര്യ: റംല. മക്കള്‍: മുഹമ്മദ് മുഷ്താഖ് , മുഹമ്മദ് മിന്‍ഹാജ് , മുഹമ്മദ് ഇസ്തിഹാഖ് . സഹോദരങ്ങള്‍: അബ്ദുല്‍ ഗഫൂര്‍ (റിയാദ്), ഹഫ്സത്ത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു .