മസ്കത്ത്: വിദേശികളുടെ പാസ്പോര്‍ട്ട് തൊഴിലുടമ കൈവശം വെക്കാന്‍ പാടില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം. കൈവശം വെക്കുന്ന പക്ഷം ഇത് തൊഴിലാളിയുടെ സമ്മത പ്രകാരം മാത്രമാകണമെന്നും മന്ത്രലയം ഉണര്‍ത്തി.
തൊഴിലുടമ പാസ്പോര്ട്ടുകള് സൂക്ഷിച്ചിരിക്കുന്നുണ്ടെങ്കില് അത് തിരികെ നല്‍കണം. പാസ്പോര്ട്ടുകള് വ്യക്തികളുടെ പൗരത്വം വ്യക്തമാക്കുന്ന സ്വകാര്യവും നിയമപരവുമായ രേഖയാണ്. ഇത് വിദേശികളായ തൊഴിലാളികള്‍ സ്വന്തമായി സൂക്ഷിക്കുകയാണ് വേണ്ടത്. 2006ല്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, പാസ്പോര്‍ട്ട് തന്റെ കൈവശം ഇരിക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ സൂക്ഷിക്കാന്‍ തൊഴിലുടമയോട് ആവശ്യപ്പെടുകയും ആകാം