വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കാന്‍ മസ്കത്ത് ഇന്ത്യന്‍ സ്കൂളിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സ്കൂള്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചു. സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ നടത്തുന്ന സര്‍വീസുകള്‍ സംബന്ധിച്ചുള്ള പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി.
സ്കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മസ്കത്ത് ഇന്ത്യന്‍ സ്കൂളിന്റെ പുതിയ പദ്ധതി. റൂവി, ദാര്‍സൈത്ത്, അല്‍ ഖുവൈര്‍, ഖുറം പി.ഡി.ഒ എന്നിവിടങ്ങളില്‍് നിന്നായി പ്രതിദിനം ഒന്‍പത് സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്. മൂന്നു മാസം പരീക്ഷമാടിസ്ഥാനത്തില് നടത്തുന്ന സര്‍വീസുകളില്‍ കുട്ടികളുടെ എണ്ണവും ആവശ്യകതയും അനുസരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. രണ്ടായിരത്തോളം കുട്ടികള്‍ക്ക് പുതിയ സര്‍വീസിന്റെ ഗുണം ലഭിക്കും
സലാല, മുളന്ത എന്നിവിടങ്ങളിലെ ഇന്ത്യന്‍ സ്കൂളുകളിലും അടുത്ത ഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കും. ഡ്രൈവര്‍മാരുടെ നീക്കങ്ങള്‍ പൂര്‍ണമായി നിരീക്ഷിക്കാന്‍ കഴിയുന്ന ഐ.വി.എം.എസ് സംവിധാനം എല്ലാ ബസുകളിലും സ്ഥാപിച്ചിട്ടുണ്ട്. ഒമാന്‍ സര്‍ക്കാരിന്റെ മാര്ദനിര്ദേശ പ്രകാരം എല്ലാ കുട്ടികള്‍ക്കും സീറ്റ് ബെല്റ്റടക്കമുള്ള സീറ്റുകളും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ മുഴവന്‍ സമയ നിരീക്ഷണത്തിന് ബസുകളില്‍ സിസിടിവി ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.