ഒമാനില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ സൈനിക പരിശീലനവും പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നു. എന്നാല്‍ താല്പര്യമുള്ള സ്വദേശി വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും പരിശീലനം നല്‍കുക.
രാജ്യത്തെ സ്വകാര്യ, സര്‍ക്കാര്‍ സ്കൂളുകളിലെ സ്വദേശി ആണ്‍കുട്ടികള്‍ക്കായിരിക്കും സൈനിക പരിശീലനം നല്‍കുക. എന്നാല്‍ നിര്‍ബന്ധിത സൈനിക പരിശീലനം ആയിരിക്കില്ല സ്കൂള്‍ വിദ്യാര്ഥികള്ക്കായുണ്ടാവുക. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും പരിശീലനം. ആദ്യവര്‍ഷം 3500 കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാണ് പദ്ധതി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കും. പരിശീലനത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ശാരീരിക ക്ഷമതാ പരിശോധനകളുണ്ടാകും.ശാരീരിക ക്ഷമതാ പരിശോധനകളില്‍ വിജയിക്കുന്നവര്‍ക്ക് ഒമാന്‍ സായുധ സേനയും ഒമാന്‍ പൊലീസും പരിശീലനം നല്‍കും.
ഷൂട്ടിങ്, നാവിഗേഷന്‍, യുദ്ധതന്ത്രം, തോക്കുകളുടെ പ്രവര്‍ത്തന രീതി തുടങ്ങിയ കാര്യങ്ങളിലായിരിക്കും പരിശീലനം നല്‍കുക. വിദ്യാര്‍ഥികള്‍ക്കിടയില്‍ അച്ചടക്കവും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അവബോധവും വളര്‍ത്താന്‍ ലക്ഷ്യമിട്ടാമ് പരിശീലന പരിപാടി. യുഎഇ, ഖത്തര്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ യുവാക്കള്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാണ്. എന്നാല്‍ ഒമാനില്‍ ഇതുവരെ നിര്‍ബന്ധിത സൈനികസേവനം നടപ്പിലാക്കിയിട്ടില്ല.