ഗാന്ധി സാഹിത്യ വേദിയും കേരള സോഷ്യൽ സെന്ററും സംയുക്തമായി മഹാത്മാ ഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. ഗാന്ധിയൻ തത്വങ്ങളും മദ്യവിരുദ്ധ സന്ദേശ ഗാനങ്ങളും ഉൾപ്പെടുത്തിയുള്ള കലാപരിപാടികളും ഉണ്ടായിരുന്നു.
ഗാന്ധിയൻ സന്ദേശങ്ങൾ പയ്യന്നൂർ കൊൽക്കളിയിലൂടെ ആവിഷ്കരിച്ചപ്പോൾ സന്ദര്‍ശകര്‍ക്ക് മറക്കാനാവാത്ത അനുവമായി. നാട്ടിൽ നിന്നും എത്തിയ ഗ്രാമം പ്രതിഭയുടെ ഇരുപത്തഞ്ചോളം കലാകാരന്മാരാണ് കോൽകളിയും കളരിപ്പയറ്റും ചരടുകുത്തിക്കളിയും അവതരിപ്പിച്ചത്.
ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച പരിപാടിക്ക് കെ.എസ്.സി. പ്രസിഡന്റ് പി.പദ്മനാഭൻ നേതൃത്വം നൽകി. ഗാന്ധി സ്മരണയില്‍ നൂറുകണക്കിന് ആസ്വാദകരാണ് കെഎസ്.സി ഹാളിലെത്തിയത്.